SignIn
Kerala Kaumudi Online
Wednesday, 17 June 2026 3.50 PM IST

കർഷകസംഘം സമ്മേളനം

d
കർഷകസംഘം പേരാമ്പ്ര ഏരിയാ സമ്മേളനം കൊഴുക്കല്ലൂരിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ. ഷിജു ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ: കർഷകസംഘം പേരാമ്പ്ര ഏരിയാ സമ്മേളനം കൊഴുക്കല്ലൂരിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. ഷിജു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി. പി രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എം. വിശ്വൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി.സി കുഞ്ഞമ്മദ് വരവ്-ചെലവ് കണക്കും ജില്ലാ എക്സിക്യൂട്ടീവ് അംഗം സുരേഷ് കൂടത്താംകണ്ടി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒള്ളൂർ ദാസൻ, ടി. കെ. മോഹൻദാസ്, സി. എം. ശ്രീധരൻ, പി. ബാലൻ അടിയോടി എന്നിവർ പ്രസംഗിച്ചു. സംഘാടകസമിതി കൺവീനർ വി. മോഹനൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ. കെ. ദിവാകരൻ (പ്രസിഡന്റ്), എം. കുഞ്ഞിക്കണാരൻ, ഷീജ ശശി (വൈസ് പ്രസിഡന്റുമാർ), എം. വിശ്വൻ (സെക്രട്ടറി), എടവന സുരേന്ദ്രൻ, വി. മോഹനൻ (ജോ. സെക്രട്ടറിമാർ), പി. പി. രരഘുനാഥ് (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL