SignIn
Kerala Kaumudi Online
Wednesday, 17 June 2026 3.50 PM IST

നിറഞ്ഞോടി 'പ്രിയദർശിനി'@ 2

ksrtc
പ്രി​യ​ദ​ർ​ശി​നി​ ​സൗ​ജ​ന്യ​ ​യാ​ത്ര​യു​ടെ​ ​ര​ണ്ടാം​ ​ദി​വ​സം​ ​ബ​സി​ലെ​ ​യാ​ത്ര​ക്കാ​രി​ക​ൾ​ക്ക് ​ടി​ക്ക​റ്റ് ​കൊ​ടു​ക്കു​ന്ന​ ​ക​ണ്ട​ക്ട​ർ.​ ​കോ​ഴി​ക്കോ​ട് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സ്റ്റാ​ൻ​ഡി​ൽ​ ​നി​ന്നു​ള്ള​ ​ദൃ​ശ്യം.

കോ​ഴി​ക്കോ​ട്:​ ​പ്രി​യ​ദ​ർ​ശി​നി​ ​സൗ​ജ​ന്യ​ ​യാ​ത്ര​യു​ടെ​ ​ര​ണ്ടാം​ ​ദി​വ​സ​വും​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സു​ക​ൾ​ ​നി​റ​ഞ്ഞോ​ടി.​ ​ഇ​ന്ന​ലെ​ ​കോ​ഴി​ക്കോ​ട് ​ഡി​പ്പോ​യി​ൽ​ ​നി​ന്ന് ​സ​ർ​വീ​സ് ​ന​ട​ത്തി​യ​ത് 27​ ​ബ​സു​ക​ൾ.​ ​പ​ല​ ​റൂ​ട്ടു​ക​ളി​ലും​ ​ഡീ​സ​ൽ​ ​വി​ല​ ​പോ​ലും​ ​ക​ഷ്ട​മാ​ണെ​ങ്കി​ലും​ ​സ​ർ​ക്കാ​രി​ൽ​ ​നി​ന്ന് ​ഫ​ണ്ട് ​കി​ട്ടി​യാ​ൽ​ ​സ​ർ​വീ​സു​ക​ൾ​ ​ലാ​ഭ​ക​ര​മെ​ന്ന് ​അ​ധി​കൃ​ത​ർ.​ ​
നി​ല​വി​ൽ​ 31​ ​സ​ർ​വീ​സാ​ണ് ​കോ​ഴി​ക്കോ​ട് ​ഡി​പ്പോ​യി​ൽ​ ​നി​ന്ന് ​അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.​ ​താ​മ​ര​ശേ​രി​-38,​ ​തൊ​ട്ടി​ൽ​പാ​ലം​-30​ ,​തി​രു​വ​മ്പാ​ടി​-29,​വ​ട​ക​ര​-23​.​ ​താ​മ​ര​ശ്ശേ​രി,​ ​തൊ​ട്ടി​ൽ​പാ​ലം,​ ​തി​രു​വ​മ്പാ​ടി,​ ​വ​ട​ക​ര​ ​ഡി​പ്പോ​ക​ളി​ൽ​ ​നി​ന്ന് ​ഉ​ൾ​നാ​ട​ൻ​ ​ഗ്രാ​മ​ങ്ങ​ളി​ലേ​ക്കും​ ​മ​ല​യോ​ര​ ​മേ​ഖ​ല​ക​ളി​ലേ​ക്കും​ ​ന​ട​ത്തു​ന്ന​ ​ഓ​ർ​ഡി​ന​റി​ ​സ​ർ​വീ​സു​ക​ൾ​ക്ക് ​പ​ല​പ്പോ​ഴും​ ​പ്ര​തീ​ക്ഷി​ച്ച​ ​വ​രു​മാ​നം​ ​ല​ഭി​ക്കാ​റി​ല്ലെ​ങ്കി​ലും​ ​പ്രി​യ​ദ​ർ​ശി​നി​ ​​ ​യാ​ത്ര​ ​ആ​രം​ഭി​ച്ച​തോ​ടെ​ ​ക​ള​ക്ഷ​നി​ൽ​ ​വ​ലി​യ​ ​മാ​റ്റ​മാ​ണ് ​ഉ​ണ്ടാ​യ​ത്.​ ​രാ​വി​ലെ​യും​ ​വൈ​കീ​ട്ടു​മാ​ണ് ​കൂ​ടു​ത​ൽ​ ​തി​ര​ക്ക് ​.​ ​ദി​വ​സേ​ന​യു​ള്ള​ ​യാ​ത്രാ​ച്ചെ​ല​വി​ലെ​ ​ലാ​ഭം​ ​കു​ടും​ബ​ങ്ങ​ളു​ടെ​ ​സാ​മ്പ​ത്തി​ക​ ​ഭാ​രം​ ​കു​റ​യ്ക്കു​ന്ന​തി​ന്​ ​സ​ഹാ​യ​ക​മാ​യെ​ന്ന് ​യാ​ത്ര​ക്കാ​ർ​ ​പ​റ​യു​ന്നു.
ആ​ദ്യ​ ​ദി​വ​സ​ങ്ങ​ളി​ലെ​ ​പ്ര​തി​ക​ര​ണം​ ​ഏ​റെ​ ​പ്ര​തീ​ക്ഷ​ ​ന​ൽ​കു​ന്ന​താ​ണെ​ന്ന് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​അ​ധി​കൃ​ത​രും​ ​വ്യ​ക്ത​മാ​ക്കു​ന്നു.​ ​വ​രു​മാ​ന​വും​ ​യാ​ത്ര​ക്കാ​രു​ടെ​ ​എ​ണ്ണ​വും​ ​വി​ല​യി​രു​ത്തി​ ​സ​ർ​വീ​സു​ക​ളി​ൽ​ ​ആ​വ​ശ്യ​മാ​യ​ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ ​വ​രു​ത്താ​ൻ​ ​ആ​ലോ​ചി​ക്കു​ന്ന​താ​യി​ ​അ​ധി​കൃ​ത​ർ​ ​വ്യ​ക്ത​മാ​ക്കി.

ഉ​ദ്ഘാ​ട​ന​ ​ദി​വ​സം​ 27,111​ ​യാ​ത്ര​ക്കാർ

ഉ​ദ്ഘാ​ട​ന​ ​ദി​വ​സ​ ​ജി​ല്ല​യി​ൽ​ 27,111​ ​വ​നി​താ​ ​യാ​ത്ര​ക്കാ​ർ​ ​പ്രി​യ​ദ​ർ​ശി​നി​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​പ്രി​യ​ദ​ർ​ശി​നി​ ​ടി​ക്ക​റ്റു​ക​ൾ​ ​വി​ത​ര​ണം​ ​ചെ​യ്ത​ത് ​തി​രു​വ​മ്പാ​ടി​ ​ഡി​പ്പോ​യാ​ണ്.​ ​ആ​ദ്യ​ദി​നം​ ​മാ​ത്രം​ 7,985​ ​സ്ത്രീ​ക​ൾ​ ​സൗ​ജ​ന്യ​ ​യാ​ത്ര​ ​ന​ട​ത്തി.​ ​താ​മ​ര​ശ്ശേ​രി​ ​ഡി​പ്പോ​യി​ൽ​ 7,318​ ​സ്ത്രീ​ക​ളാ​ണ് ​സൗ​ജ​ന്യ​ ​യാ​ത്ര​ ​ന​ട​ത്തി​യ​ത്.​ ​വ​ട​ക​ര​ ​ഡി​പ്പോ​യി​ൽ​ 4,001​ ​സൗ​ജ​ന്യ​ ​ടി​ക്ക​റ്റു​ക​ളാ​ണ് ​വി​ത​ര​ണം​ ​ചെ​യ്ത​ത്.​ ​മ​ണി​യൂ​ർ​ ​റൂ​ട്ടി​ലാ​ണ് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​യാ​ത്ര​ക്കാ​ർ.​ ​തൊ​ട്ടി​ൽ​പ്പാ​ലം​ ​ഡി​പ്പോ​യി​ൽ​ 4,439​ ​സ്ത്രീ​ക​ൾ​ ​സൗ​ജ​ന്യ​ ​യാ​ത്ര​ ​ന​ട​ത്തി.​ ​കോ​ഴി​ക്കോ​ട് ​ഡി​പ്പോ​യ്ക്ക് ​അ​നു​വ​ദി​ച്ച​ 31​ ​ബ​സു​ക​ളി​ൽ​ 27​ ​ബ​സു​ക​ളാ​ണ് ​ആ​ദ്യ​ ​ദി​നം​ ​സ​ർ​വീ​സ് ​ന​ട​ത്തി​യ​ത്.​ ​ഇ​വ​യി​ൽ​ ​മാ​ത്രം​ 3,368​ ​സ്ത്രീ​ ​യാ​ത്ര​ക്കാ​രാ​ണ് ​പ്രി​യ​ദ​ർ​ശി​നി​ ​ടി​ക്ക​റ്റെ​ടു​ത്ത​ത്.

'ര​ണ്ടു​ദി​വ​സം​ ​കൊ​ണ്ട് ​വ​രു​മാ​ന​ത്തി​ൽ​ ​ഉ​യ​ർ​ച്ച​യാ​ണ് ​ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.​ ​സ്വ​കാ​ര്യ​ ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​യാ​ത്ര​ ​ചെ​യ്യു​ന്ന​വ​ർ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ​ ​തു​ട​ങ്ങി​യ​തോ​ടെ​ ​ന​ഷ്ട​ത്തി​ലോ​ടി​യി​രു​ന്ന​ ​ട്രി​പ്പ് ​വ​രെ​ ​ലാ​ഭ​ക​ര​മാ​യി​ ​മാ​റി​യി​ട്ടു​ണ്ട്.​ ​ടി​ക്ക​റ്റ് ​നി​ല​ ​അ​നു​സ​രി​ച്ചു​ള്ള​ ​പ​ണം​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യാ​ൽ​ ​ലാ​ഭ​ക​ര​മാ​ണ് ​സ​ർ​വീ​സു​ക​ൾ'.

പ്ര​ശോ​ഭ് ​പി.​കെ,​ ​അ​സി.​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​ ഓ​ഫീ​സ​ർ,​കോ​ഴി​ക്കോ​ട്‌.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL