ബേപ്പൂർ: വായനാ ദിനത്തോടനുബന്ധിച്ച് ബേപ്പൂർ പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച പി.എൻ.പണിക്കർ അനുസ്മരണ പരിപാടി കോഴിക്കോട് സൗത്ത് ലൈബ്രറി മേഖലാ കൺവീനർ സി. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എം.എ. ബഷീർ ുഖ്യപ്രഭാഷണം നടത്തി. പി.എൻ. പ്രേമരാജ്, കെ.പി. സുരേന്ദ്രനാഥ്, ടി. ഉണ്ണികൃഷ്ണൻ, പി.എൻ. പ്രകാശൻ, കെ.കെ. ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു. പി.വിജയകൃഷ്ണൻ സ്വാഗതവും ടി.മുരളിധരൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |