രാമനാട്ടുകര: രാമനാട്ടുകര സാംസ്കാരിക വേദി കോഴിക്കോട് ജില്ലാ ജയിലിൽ വായനാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച
പരിപാടി സബ് ജഡ്ജ് എം.സി. ബിജു ഉദ്ഘാടനം ചെയ്തു. ജയിൽ സൂപ്രണ്ട് കെ.പി. അനിൽ രാജ് അദ്ധ്യക്ഷത വഹിച്ചു. വി.ആർ. സുധീഷ് മുഖ്യപ്രഭാഷണം നടത്തി. ഡോ.ഗോപി പുതുക്കോട് പി.എൻ. പണിക്കർ അനുസ്മരണം നടത്തി. പി. ഹരിദാസ് മേനോൻ, സജിത് കെ. കൊടക്കാട്ട് എന്നിവർ ജയിൽ ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറി. നന്ദൻ കടലുണ്ടി മാജിക് ഷോ അവതരിപ്പിച്ചു. കോകിലപ്രിയ, സോബി, പി.ബാലറാം, മധു പാലാശ്ശേരി, എ. സച്ചിദാനന്ദൻ കലാപരിപാടികൾ അവതരിപ്പിച്ചു. ഷൈജു നീലകണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |