മുക്കം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി, വായനദിനത്തോടനുബന്ധിച്ച് പുസ്തക ചർച്ചയും സംവാദവും സംഘടിപ്പിച്ചു. മുക്കം പ്രസ് ക്ലബ് സെക്രട്ടറി മുഹമ്മദ് കക്കാട് ഉദ്ഘാടനം നിർവഹിച്ചു.
ആനയാംകുന്ന് നാഷനൽ ലൈബ്രറിയിൽ നടന്ന പരിപാടിയിൽ കെ.എസ്.എസ്.പി.യു കാരശ്ശേരി പഞ്ചായത്ത്
പ്രസിഡന്റ് എം രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.ദേവരാജൻ, കെ രവീന്ദ്രൻ, കെ മുഹമ്മദ്, കെ.പി അലി, പി ഹൈദർ, വി.മോയി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പി അബ്ദുൽ ഖാദർ, എം ഉണ്ണികൃഷ്‌ണൻ പ്രസംഗിച്ചു. ലൈബ്രറിക്ക് കെ.എസ്.എസ്.പി.യു നൽകിയ പുസ്തകം ലൈബ്രറി സെക്രട്ടറി കെ രവീന്ദ്രൻ ഏറ്റുവാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |