SignIn
Kerala Kaumudi Online
Thursday, 25 June 2026 3.00 AM IST

അക്ഷരമുറ്റത്ത് കുരുന്നുകളുടെ എഴുത്തുവിസ്മയം

കോഴിക്കോട്: കുരുന്നു പ്രതിഭകളുടെ സാഹിത്യ സ്വപ്നങ്ങൾക്ക് ഇനി അച്ചടിമഷിയുടെ സുഗന്ധം. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നിരന്തരമായ പ്രോത്സാഹനമാണ് എഴുത്തിന്റെ ലോകത്തേക്ക് കുരുന്നുകളെ കൈ പിടിച്ച് കയറ്റിയത്.

ബി.ഇ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 40 കുട്ടികളുടെ കവിതകളും കഥകളും അനുഭവങ്ങളും കോർത്തിണക്കിയ 'പുതുനാമ്പുകൾ' എന്ന പുസ്തകം ഇന്നലെ സ്കൂളിൽ എഴുത്തുകാരന്‌ യു.കെ കുമാരൻ ഹെഡ്മിസ്ട്രസ് ജെസി ജോസഫിന് നൽകി പ്രകാശനം ചെയ്തു. പി.ടി.എ എക്സിക്യൂട്ടീവ് അംഗവും മാദ്ധ്യമപ്രവർത്തകയുമായ ആമി ബെല്ല ജെയ്സിന്റെ മനസ്സിൽ ഒന്നര വർഷം മുൻപ് ഉദിച്ച ആശയമാണ് രണ്ട് പുസ്തകങ്ങളായി വിദ്യാലയ മുറ്റത്ത് പൂവണിഞ്ഞത്. സ്കൂളിലെ പ്രതിഭയായ മാളവിക സ്വരൂപ് രചിച്ച '3027 അകാരസ് 3.0' എന്ന ഇംഗ്ലീഷ് സയൻസ് ഫിക്ഷൻ നോവൽ വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ അദ്ധ്യാപിക ബിന്ദുവിന് നൽകി പ്രകാശനം ചെയ്തു. തുടർന്ന് പി.ടി.എ പ്രസിഡന്റ് രത്നൻ ടി. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ മാനേജർ റവ. ജേക്കബ് ഡാനിയേൽ, എം.കെ. ഫൈസൽ, മാളവിക സ്വരൂപ് എന്നിവർ പ്രംസഗിച്ചു. കുട്ടി എഴുത്തുകാർക്കെല്ലാം ചടങ്ങിൽ മൊമെന്റോകൾ സമ്മാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL