തിരൂർ: വി.ആർ നായനാർ സ്മാരക ഗ്രന്ഥാലയം കെ.പുരം പി.എൻ പണിക്കർ ഓർമ്മദിനം ജെ.സി.ഐ തിരൂരിന്റെ നേതൃത്വത്തിൽ ആചരിച്ചു.യുവ ജീവചരിത്ര കഥാകാരൻ കബീർ റിഫാഹി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.മുഹമ്മദ് ഷാഫി അദ്ധ്യക്ഷനായി. എൽ.എസ്.എസ് , യു.എസ്.എസ് നേടിയവരെ ചടങ്ങിൽ നായനാർ വായനശാല മുൻ സെക്രട്ടറി ആയിരുന്ന നാരായണന്റെ പേരിൽ കാഷ് അവാർഡ് നൽകി ആദരിച്ചു.സെക്രട്ടറി വി.വി. സത്യാനന്ദൻ, പി.മാധവൻ, രാധ മാമ്പറ്റ , നുസൈബ , ടി.വി രാമകൃഷ്ണൻ , അഷ്രഫ് ചേലാടൻ, അൻവർ സാദത്ത്, നജീബ, സി.എച്ച് സുഭദ്ര പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |