SignIn
Kerala Kaumudi Online
Sunday, 21 June 2026 4.37 PM IST

ഈറ്റവെട്ടില്ല,​ വിതരണം നിലച്ച് ഡിപ്പോകൾ

a

പ്രമാടം : ബാംബു കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള ഡിപ്പോകളിൽ ഈറ്റ വിതരണം മുടങ്ങിയിട്ട് എട്ടുമാസം. ഇൗറ്റ ലഭിക്കാതായതോടെ പരമ്പരാഗത തൊഴിലാളികളും കർഷരും പ്രതിസന്ധിയിലാണ്. വനത്തിൽ നിന്ന് ഈറ്റ വെട്ടാൻ ആവശ്യമായ വർക്കിംഗ് പ്ളാൻ പുതുക്കുന്നതിലെ കാലതാമസാണ് തടസം. ഇതുമൂലം വന പ്രദേശത്തെ ഈറ്റവെട്ട് മേഖലയിൽ പണിയെടുക്കുന്നവർക്കും ലോറി തൊഴിലാളികൾക്കും ഡിപ്പോ ജീവനക്കാർക്കും തൊഴിലില്ലാത്ത സ്ഥിതിയാണ്. ഒക്ടോബർ മുതൽ മേയ് വരെയുള്ള മാസങ്ങളിലാണ് ഇൗറ്റ വെട്ടേണ്ടത്. ജൂൺ മുതലുള്ള മഴക്കാലത്ത് ഇൗറ്റയ്ക്ക് പുതിയ മുളകൾ വരുന്ന സമയമായതിനാൽ ഇക്കാലത്ത് ഇൗറ്റവെട്ട് അനുവദിക്കാറില്ല. മഴക്കാലത്ത് വനത്തിലെ സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്തും ഇൗറ്റവെട്ടിന് അനുവാദം നൽകാറില്ല. എങ്കിലും അടിയന്തരമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ മാസങ്ങളായി വെട്ടാതെ നിൽക്കുന്ന ഇൗറ്റകൾ പുഷ്പിച്ച് പ്രയോജനമില്ലാതാകും.

ഈറ്റ എത്താത്തതിനാൽ കോർപ്പറേഷന്റെ ഡിപ്പോകൾ എട്ട് മാസമായി അടഞ്ഞുകിടക്കുകയാണ്. പത്തനംതിട്ട ഡിവിഷന്റെ കീഴിൽ പൂങ്കാവ്, തോലുഴം, ശാസ്താംകോട്ട, താമരക്കുളം ഡിപ്പോകളാണുള്ളത്. . ഇവയെല്ലാം ലാഭത്തിൽ പ്രവർത്തിച്ചിരുന്നവയാണ് പൂങ്കാവ് എ ക്ളാസ് മാതൃകാ ഡിപ്പോയാണ്. മുന്തിയ ഇനം ഈ​റ്റയാണ് പൂങ്കാവിൽ ലഭിച്ചിരുന്നത്. ഇവിടെ ആവശ്യക്കാരും ഏറെയായിരുന്നു. ആയിരത്തോളം അംഗീകൃത തൊഴിലാളികൾ ആങ്ങമൂഴിയിൽ മാത്രമുണ്ട്.

വർക്ക് പ്ളാനിനെ ചൊല്ലി തർക്കം

വനം വകുപ്പ് അഞ്ച് വർഷത്തെ വർക്ക് പ്ളാൻ തയ്യാറാക്കിയ ശേഷമാണ് ജില്ലയിലെ കോന്നി, റാന്നി വനമേഖലകളിൽ നിന്ന് ഈറ്റ വെട്ടാൻ ഓരോ വർഷവും ബാബു കോർപ്പറേഷന് അനുമതി നൽകുന്നത്. ഇത്തവണ കാലാവധി കഴിഞ്ഞിട്ടും വർക്ക് പ്ളാൻ പുതുക്കിനൽകാൻ വനം വകുപ്പ്

തയ്യാറാകുന്നില്ലെന്നാണ് ബാംബു കോർപ്പറേഷന്റെ പരാതി. എന്നാൽ കോർപ്പറേഷൻ അധികൃതർ യഥാസമയം വർക്കിംഗ് പ്ളാൻ പുതുക്കി ലഭിക്കാൻ ശ്രമിച്ചില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ചട്ടങ്ങളും പുതിയ മന്ത്രിസഭയുടെ വകുപ്പ് രൂപകരണവും വർക്ക് പ്ളാൻ തയ്യാറാക്കുന്നതിന് തടസമായി

4 ഡിപ്പോകൾ

ബാംബു കോർപ്പറേഷന് പത്തനംതിട്ട വിവിഷന്റെ കീഴിൽ പൂങ്കാവ്, തോലുഴം, ശാസ്താംകോട്ട, താമരക്കുളം എന്നിവിടങ്ങളിലായി നാല് ഡിപ്പോകളുണ്ട്.

വനംവകുപ്പിന്റെ കോന്നി, റാന്നി വനം ഡിവിഷനുകളിലാണ് ഇൗറ്റവെട്ട് നടക്കാറുള്ളത്. : പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലേക്കാണ് പത്തനംതിട്ടയിൽ നിന്ന് ഇൗറ്റകൊണ്ടുപോകുന്നത്.

ഒരുകെട്ട് ഈറ്റ : 10 എണ്ണം.

വില ഒരു കെട്ടിന് : പരമ്പരാഗത തൊഴിലാളികൾക്ക് 218 രൂപ, വ്യക്തികൾക്ക് : 450 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL