SignIn
Kerala Kaumudi Online
Sunday, 21 June 2026 4.37 PM IST

മൺസൂൺ മത്സ്യസമൃദ്ധി വിളവെടുപ്പ്

f

കോഴഞ്ചേരി :​മൺസൂൺ മത്സ്യ സമൃദ്ധി പ്രകാരം തിരുവല്ല മൽസൃ ഭവന്റെ നേതൃത്വത്തിൽ ​മത്സ്യകൃഷി വിളവെടുപ്പ് നടത്തി. അയിരൂർ ഗ്രാമപഞ്ചായത്തിലെ വർഗീസ് തയ്യിൽ എന്ന കർഷകന്റെ ജനകീയ മത്‍സ്യകൃഷി പദ്ധതിയിലുൾപ്പെട്ട പടുതാക്കുളം യൂണിറ്റിൽ ആണ് വിളവെടുപ്പ് നടന്നത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രേണുക സജികുമാർ , ലിസി ശാമുവേൽ , മത്സ്യഭവൻ ഓഫീസർ ശില്പ പ്രദീപ്‌, കോർഡിനേറ്റർ സുനിത,അക്വാകൾച്ചർ പ്രൊമോട്ടർ പുഷ്പ ശശികുമാർ, സന്തോഷ്‌ കുമാർ എന്നിവർ പങ്കെടുത്തു. ആസാം വാള മത്സ്യത്തിന്റെ വിളവെടുപ്പും വിൽപ്പനയുമാണ് നടന്നത്. ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL