
പന്തളം : തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വിമുക്തി ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനവും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും നടത്തി .പന്തളം നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സുനിത വേണു ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് കെ എച്ച് ഷിജു അദ്ധ്യക്ഷനായിരുന്നു .എക്‌സൈസ് പ്രിവന്റീവ് ഓഫീസറും വിമുക്തി മെന്ററുമായ ബിനു വി വർഗീസ് ക്ലാസെടുത്തു .സ്‌കൂൾ പ്രഥമാദ്ധ്യാപകൻ പി ഉദയൻ ,പി ടി എ വൈസ് പ്രസിഡന്റ് ബിജു കുര്യൻ ,അദ്ധ്യാപിക എസ് .സംഗീത,പി ടി എ അംഗം ഓമനകുട്ടൻ എന്നിവർ സംസാരിച്ചു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |