
മാടത്തുംപടി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും, ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പും, ബോധവത്കരണ സെമിനാറും പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി ഉദ്ഘാടനം ചെയ്തു. സ്‌ഥിരം സമിതി അദ്ധ്യക്ഷ മേരി ജോൺ അദ്ധ്യക്ഷയായി. ബ്ലോക്ക്, പഞ്ചായത്ത് സ്‌ഥിരം സമിതി അദ്ധ്യക്ഷരായ സനോജ് മേമന, മോളി മാത്യു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സതീഷ് എം. റ്റി, ജിജി വർഗീസ്, എച്ച്.എം.സി അംഗം റെഞ്ചി പതാലിൽ എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫിസർ നിരഞ്ജന എം മുരളി ബോധവത്കരണ ക്ലാസീന് നേതൃത്വം നൽകി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |