SignIn
Kerala Kaumudi Online
Sunday, 21 June 2026 4.37 PM IST

സ്‌കൂളുകളിൽ പകർച്ചവ്യാധി പ്രതിരോധം തുടങ്ങി

elanthoor

ഇലന്തൂർ: പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം. മഴക്കാല പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകൾ, ഓഫീസുകൾ, പൊതുസ്ഥലങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കും. 'ആരോഗ്യത്തോടെ മഴക്കാലം' എന്ന പേരിൽ പകർച്ചവ്യാധി പ്രതിരോധ ക്യാമ്പയിനും ജില്ലയിൽ ആരംഭിച്ചു. ഡ്രൈ ഡേ ആചരിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച വിദ്യാലയങ്ങളിലും ശനിയാഴ്ച ഓഫീസുകൾ, പൊതുഇടങ്ങൾ, ഞായറാഴ്ച വീടുകളിൽ എന്നിങ്ങനെയാണ് പ്രതിരോധ പ്രവർത്തങ്ങൾ. ഇടപ്പരിയാരം എസ്.എൻ.ഡി.പി സ്‌കൂളിൽ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സജീവ് ഭാസ്‌കർ ഉദ്ഘാടനം ചെയ്തു. ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു.ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമതി ചെയർപേഴ്സൺ അശോക് ഗോപിനാഥ്, അംഗം എസ്.സനൽ, ജില്ല മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരി, ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ.ജിനു.ജി.തോമസ്, ഇലന്തൂർ ഗ്രാമപഞ്ചായത്ത് അംഗം കെ.ജി.റെജി, ഡെപ്യൂട്ടി മാസ് എജ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ബിജുകുമാർ, ഇടപ്പരിയാരം എസ്.എൻ.ഡി.പി ഹൈസ്‌കൂൾ പ്രധാന അദ്ധ്യാപിക കെ.ശൈലശ്രീ, ടെക്നിക്കൽ അസിസ്റ്റന്റ് ആർ.സജിത്ത്, ഇലന്തൂർ സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ടി.എം.ബിന്ദു, ആരോഗ്യപ്രവർത്തകർ, അദ്ധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL