SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.00 AM IST

പത്തനംതി​ട്ട ജനറൽ ആശുപത്രി​യി​ൽ വീട്ടമ്മയ്ക്ക് നേരെ ലൈംഗി​കാതിക്രമം

crime

പത്തനംതിട്ട : ഒ.പിയിൽ ഡോക്ടറെ കാണാൻ മകനുമായി​ ക്യൂ നി​ന്ന വീട്ടമ്മയ്ക്കുനേരെ യുവാവി​ന്റെ ലൈംഗി​കാതിക്രമം. പത്തനംതി​ട്ട ജനറൽ ആശുപത്രി​യി​ൽ ഇന്നലെ രാവിലെ 11.30നാണ് സംഭവം. ഏറെ തി​രക്കുള്ള സമയത്ത് ഡ്രെസ്സിംഗ് റൂമിന് സമീപത്തായി​രുന്നു അതി​ക്രമമുണ്ടായത്. സംഭവത്തെ തുടർന്ന് വീട്ടമ്മ യുവാവിനെ പിടിച്ചു നിറുത്താൻ ശ്രമച്ചെങ്കിലും ഇയാൾ ഓടിരക്ഷപെട്ടു. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തിയെങ്കിലും കേസുമായി മുന്നോട്ടു പോകാൻ വീട്ടമ്മ താത്പര്യപ്പെട്ടി​ല്ല. പൊലീസ് ആശുപത്രിയിലെ സി.സി.ടി.വി പരിശോധിച്ച് അതിക്രമം കാട്ടിയ യുവാവിന്റെ ദൃശ്യങ്ങൾ ശേഖരിച്ചു. ആശുപത്രിയിൽ മോഷണവും ഇത്തരം അതിക്രമങ്ങളും പതിവാണെന്നും മതിയായ സെക്യൂരിറ്റി ജീവനക്കാരോ പൊലീസോ ഇല്ലാത്തതാണ് ഇതിന് കാരണമെന്നും രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞു.

പൊലീസ് എയ്ഡ് പോസ്റ്റ് വേണം

നി​രവധി​ ആളുകൾ എത്തുന്ന ജനറൽ ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് നിരവധി തവണ ജില്ലാ പൊലീസ് മേധാവിക്ക് നിവേദനം നൽകിയിട്ടുണ്ട്. ആശുപത്രി നിർമ്മാണം നടക്കുന്നതി​നാൽ 10 ഓ പിയാണ് ഇടുങ്ങിയ സ്ഥലത്ത് പ്രവർത്തിക്കുന്നത്. 30 പേർ ഒരുമിച്ചെത്തിയാൽ ഇവിടെ തിരക്കാകും. തിരക്ക് മുതലാക്കിയാണ് സാമൂഹ്യവിരുദ്ധർ അതിക്രമങ്ങൾ കാട്ടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL