മല്ലപ്പള്ളി : മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും മൃഗാശുപത്രിയുടെയും നേതൃത്വത്തിൽ സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു. ജൂലായ് 13 വരെ വീടുകളിൽ വന്ന് ഉദ്യോഗസ്ഥർ കുത്തിവയ്പ്പെടുക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ. ജി.സാബു ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ജീന.കെ.ചാക്കോ, ഷൈനി ഫിലിപ്പ്, പ്രകാശ്കുമാർ വടക്കേമുറി, സോഫി ജോജോ തങ്കമ്മ. പി. ഡി, റീന യുഗേഷ്, ബോബി കുഴുവേലിൽ, അനിത. പി. മാത്യു, മിനികുമാരി. പിആർ.സന്തോഷ് ചാമക്കാല, ഡോ.പ്രീതി മേരി ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |