SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.18 AM IST

ക്വാറി ഉൽപ്പന്നങ്ങൾക്ക് വില വീണ്ടും കൂടി വെട്ടിലായി കരാറുകാർ

work
ക്വാറി ഉൽപ്പന്നങ്ങൾ

പത്തനംതിട്ട : ക്വാറി ഉൽപ്പന്നങ്ങളുടെ വില വീണ്ടും വർദ്ധിച്ചതോടെ നിർമ്മാണ മേഖല പ്രതിസന്ധിയിൽ. മൂന്ന് മാസത്തിനിടെ 1500 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. സർക്കാർ വില നിയന്ത്രണത്തിൽ ഇടപെടാത്തത് സാധാരക്കാരനേയും കരാറുകാരേയും ഒരുപോലെ വലയ്ക്കുകയാണ്. ജില്ലയിൽ സർക്കാരിന്റെ നിർമ്മാണ പ്രവർത്തനങ്ങളടക്കം മന്ദഗതിയിലായിരിക്കുകയാണ്. പാലം, റോഡ്, കെട്ടിട സമുച്ചയങ്ങൾ എന്നിവയുടെ നിർമ്മാണം ഇഴഞ്ഞാണ് നീങ്ങുന്നത്.

തമിഴ്നാട്ടിൽ നിന്നുള്ള ക്വാറി ഉൽപ്പന്നങ്ങൾ നിയന്ത്രണം

ക്വാറി ഉൽപ്പന്നങ്ങൾ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് നിർമ്മാണ മേഖല പ്രതിസന്ധിയിലായത്. ഇതോടെ കരാറുകാരാണ് നിലവിൽ വെട്ടിലായിരിക്കുന്നത്. പഴയ ക്വാറി വിപണിയുടെ അടിസ്ഥാനത്തിൽ കരാർ ഏറ്റെടുത്തവർ ഇരട്ടിയിലധികം രൂപ ഇറക്കേണ്ടസ്ഥിതിയാണ്. വീടുപണിയടക്കം പാതി വഴിയിൽ നിറുത്തേണ്ട സ്ഥിതിയാണ്. കാലാവധി കഴിഞ്ഞിട്ടും പലനിർമ്മാണങ്ങളും പൂർത്തിയായിട്ടില്ല.

നിലവിലെ വില

(ഒരുക്യുബിക് അടിയിൽ ,രൂപ)

എം സാന്റ് : 85-95

മെറ്റിൽ : 70

പാറ ഒരുലോഡ് : 9500

സിമന്റ് : 370-400

ഭായിമാർ മടങ്ങി

വിലകയറ്റം കാരണം സാധനങ്ങളുടെ ഉൽപ്പാദനവും കുറഞ്ഞു. ഈ മേഖലയിൽ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ ജോലിയില്ലാത്തതിനാൽ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. അതോടെ ഉൽപ്പാദനത്തിലും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

....................................

2000 സ്ക്വയർ ഫീറ്റിന് മുകളിലൊക്കെ കരാർ എടുത്തവർക്ക് വിലവർദ്ധനവ് വലിയ നഷ്ടമുണ്ടാക്കും. കരാർ പുതുക്കാൻ ആരും തയാറാകുന്നില്ല. സർക്കാർ എത്രയും വേഗം ഇടപെട്ടില്ലെങ്കിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.

(ഉണ്ണി താനുവേലിൽ)

കരാറുകാരൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL