
തിരുവനന്തപുരം: ജോയിന്റ് കൗൺസിലിന്റെയും എം.എൻ.വി.ജി.അടിയോടി ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ വായനാദിനാഘോഷവും നവീകരിച്ച ഗ്രന്ഥശാലയുടെ പുസ്തകവിതരണവും ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി എസ്.സജീവ് ഉദ്ഘാടനം ചെയ്തു.ചെയർമാൻ നരേഷ്‌കുമാർ കുന്നിയൂർ അദ്ധ്യക്ഷത വഹിച്ചു.ട്രഷറർ എം.എസ്.സുഗൈതകുമാരി ആദ്യ പുസ്തകവിതരണം നടത്തി.സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.കെ.മധു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്.അജയകുമാർ,ആർ.സരിത,ജി.സജീബ്കുമാർ, എം.എൻ.വി.ജി അടിയോടി ഗ്രന്ഥശാല സെക്രട്ടറി യു.സിന്ധു,തിരു.നോത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |