SignIn
Kerala Kaumudi Online
Sunday, 21 June 2026 4.38 PM IST

കഴക്കൂട്ടത്ത് യുവാക്കളെ കത്തികാട്ടി മൊബൈൽ ഫോണുകൾ കവർന്നു

കഴക്കൂട്ടം: പുലർച്ചെ മരുന്ന് വാങ്ങാനിറങ്ങിയ യുവാക്കളെ വഴിയിൽ തടഞ്ഞുനിറുത്തി, കത്തികാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്നതായി പരാതി. മണക്കാട് ഷാനവാസ് മൻസിലിൽ ആദിൽ റെയ്‌ഹാൻ (19) ആണ് ഇതുസംബന്ധിച്ച് കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയത്.

ഇക്കഴിഞ്ഞ 18ന് പുലർച്ചെ കഴക്കൂട്ടം കുമിഴിക്കര ഭാഗത്തുവച്ചായിരുന്നു സംഭവം. സുഹൃത്തിന് കടുത്ത പനി ബാധിച്ചതിനെ തുടർന്ന് മരുന്ന് വാങ്ങാനായാണ് ആദിലും സുഹൃത്ത് ഗോകുലും ചേർന്ന് ബൈക്കിൽ പുറപ്പെട്ടത്. കുമിഴിക്കര ഭാഗത്തെത്തിയപ്പോൾ വഴിയിൽ നിന്നൊരാൾ ഇവരുടെ ബൈക്ക് തടഞ്ഞുനിറുത്തുകയായിരുന്നു. 'എന്നെ അറിയാമോ?" എന്ന് ചോദിച്ചുകൊണ്ട് ഇയാൾ പെട്ടെന്ന് അരയിൽ സൂക്ഷിച്ചിരുന്ന കത്തി പുറത്തെടുത്ത് യുവാക്കൾക്ക് നേരെ വീശി ഭീഷണിപ്പെടുത്തി. തുടർന്ന് ആദിലിന്റെയും ഗോകുലിന്റെയും കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണുകൾ ഇയാൾ ബലമായി തട്ടിയെടുക്കുകയായിരുന്നു. കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL