
കഴക്കൂട്ടം:ആറ്റിപ്ര ഗവ.ഐ.ടി.എയിലെ മുൻ പ്രിൻസിപ്പൽ എ.പി.ശിബിയുടെ യാത്ര അയപ്പ് സമ്മേളനം വി.മുരളിധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.ടി.ഐ പ്രിൻസിപ്പൽ എൻ.ലിജി അദ്ധ്യക്ഷത വഹിച്ചു.ഐ.ടി.ഐയ്ക്ക് പരിശീലനത്തിനായി എ.പി.ശിബി വാങ്ങി നൽകിയ ഓട്ടോ ലവൽ ഉപകരണം പ്രിൻസിപ്പൽ എൻ.ലിജിക്ക് കൈമാറി.വാർഡ് കൗൺസിലർ സുനിൽ.എസ്.എസ്,പ്രിൻസിപ്പൽമാരായ സുരേഷ് കുമാർ,ജയചന്ദ്രപ്രസാദ്,വിൽസൻ.കെ.രാഘവൻ,കെ.ആർ.കൃഷ്ണപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |