SignIn
Kerala Kaumudi Online
Monday, 12 October 2026 2.11 AM IST

ഐ.സി.ഐ.സി.ഐ ബാങ്ക് ‘ഫെസ്‌റ്റീവ് ബോണാൻസ’

icici-logo

കൊച്ചി: ഷോപ്പിംഗ്, യാത്ര, ഇലക്ട്രോണിക്സ്, ഫാഷൻ, ഫർണിച്ചർ തുടങ്ങിയ മേഖലകളിലെ പ്രമുഖ ബ്രാൻഡുകളിൽ ആകർഷകമായ ഓഫറുകളുമായി ഐ.സി.ഐ.സി.ഐ ബാങ്കിന്റെ വാർഷിക ‘ഫെസ്റ്റീവ് ബോണാൻസ’ അവതരിപ്പിച്ചു. ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡെയ്സ് സെയിലിൽ 10 ശതമാനം കിഴിവും പുതിയ ഐഫോൺ ഡ്യുയോ, ഐഫോൺ 18 പ്രോ, പ്രോ മാക്സ് മോഡലുകൾക്ക് 7,000 രൂപ വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും ലഭിക്കും. എൽജി, സാംസംഗ്, ഹയർ, സോണി, എച്ച്.പി തുടങ്ങിയ ബ്രാൻഡുകളുടെ ഇലക്ട്രോണിക്സ് ഉത്പ്പന്നങ്ങൾക്ക് 30,000 രൂപ വരെയും ഗൂഗിൾ പിക്സൽ, ഷവോമി സ്മാർട്ട്ഫോണുകൾക്ക് 10,000 രൂപ വരെയും കിഴിവ് ലഭിക്കും. മേക് മൈ ട്രിപ്പ്, ഗോബിബോ, യാത്ര തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഫ്ലൈറ്റുകൾ, ഹോട്ടലുകൾ, ഹോളിഡേ പാക്കേജുകൾക്ക് 35,000 രൂപ വരെ കിഴിവും എയർ ഇന്ത്യ ഫ്ലൈറ്റ് ബുക്കിംഗുകൾക്ക് 10 ശതമാനം കിഴിവും ലഭിക്കും. ടാറ്റ ക്ലിക്ക്, അജിയോ, പെപ്പർഫ്രൈ, അർബൻ ലാഡർ, ബ്ലിങ്കിറ്റ്, സെപ്റ്റോ തുടങ്ങിയ ബ്രാൻഡുകളിലും പ്രത്യേക ഓഫറുകൾ ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ICICI BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360