SignIn
Kerala Kaumudi Online
Monday, 12 October 2026 2.12 AM IST

ജപ്പാനിൽ നിന്ന് ഇന്ത്യയിലേക്ക് നിക്ഷേപക്കുതിപ്പ്

jp-cu

മൂന്ന് മാസത്തിൽ എത്തിയത് 571 കോടി ഡോളർ

കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസത്തിൽ ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ(എഫ്.ഡി.ഐ) ജപ്പാൻ ഒന്നാമത്. ഏപ്രിൽ മുതൽ ജൂൺ വരെ 571 കോടി ഡോളറിന്റെ വ്യവസായനിക്ഷേപമാണ് ജപ്പാൻ ഇന്ത്യയിൽ നടത്തിയത്. നിക്ഷേപകരെ പിന്തുണയ്ക്കുന്നതിനായി ഒൻപത് സംസ്ഥാനങ്ങളിലായി കേന്ദ്ര സർക്കാർ 12 ജാപ്പനീസ് വ്യവസായ കേന്ദ്രങ്ങൾ സ്ഥാപിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൊത്തം ലഭിച്ച തുകയേക്കാൾ കൂടുതൽ നിക്ഷേപമാണ് ആദ്യ ത്രൈമാസത്തിൽ ലഭിച്ചത്. 2025-26 വർഷത്തിൽ ജപ്പാനിൽ നിന്നുള്ള എഫ്.ഡി.ഐ 374 കോടി ഡോളറായിരുന്നു. ആദ്യ പാദത്തിൽ മൊത്തം 1981 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഇന്ത്യയിലെത്തിയത്. പത്ത് വർഷത്തിനുള്ളിൽ ഏഴ് ലക്ഷം കോടി രൂപ ഇന്ത്യയിലെ വ്യവസായ മേഖലയിൽ നിക്ഷേപിക്കാനാണ് ജപ്പാൻ ലക്ഷ്യമിടുന്നത്. ധനകാര്യ മേഖലയിലെ വമ്പൻ ഏറ്റെടുക്കലുകളാണ് എഫ്.ഡി.ഐയിൽ കുതിപ്പുണ്ടാക്കിയത്. ഏപ്രിലിൽ ജപ്പാനിലെ എം.യു.എഫ്.ജി ബാങ്ക് 39,618 കോടി രൂപയ്ക്ക്(ഏകദേശം 440 കോടി ഡോളർ) മുടക്കി ശ്രീറാം ഫിനാൻസിന്റെ 20 ശതമാനം ഓഹരികൾ ഏറ്റെടുത്തിരുന്നു. സിംഗപ്പൂർ, മൗറീഷ്യസ് എന്നിവയാണ് നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ തൊട്ടുപിന്നിലുള്ളത്.

നിക്ഷേപം പ്രതീക്ഷിക്കുന്ന മേഖലകൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമികണ്ടക്‌ടറുകൾ, ബാറ്ററികൾ, ക്രിട്ടിക്കൽ ധാതുക്കൾ, പുതുതലമുറ മൊബിലിറ്റി സേവനങ്ങൾ, ഊർജം

ഏപ്രിൽ-ജൂൺ കാലയളവിലെ മൊത്തം എഫ്.ഡി.ഐ

1981 കോടി ഡോളർ

രാജ്യം : നിക്ഷേപം

ജപ്പാൻ : 571 കോടി ഡോളർ

സിംഗപ്പൂർ : 522 കോടി ഡോളർ

മൗറീഷ്യസ് : 245 കോടി ഡോളർ

നെതർലൻഡ്‌സ് : 138 കോടി ഡോളർ

യു.എസ്.എ : 135 കോടി ഡോളർ

മഹാരാഷ്ട്ര പ്രധാന നിക്ഷേപ കേന്ദ്രം

ഇന്ത്യയിലെത്തുന്ന നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഭൂരിഭാഗവും അഞ്ച് സംസ്ഥാനങ്ങളാണ് നേടുന്നത്. മഹാരാഷ്‌ട്ര, കർണാടക, ഗുജറാത്ത്, ഡൽഹി, തമിഴ്നാട് എന്നിവിടങ്ങളിൽ മൊത്തം നിക്ഷേപത്തിന്റെ 85 ശതമാനവും എത്തുന്നുവെന്ന് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAPAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360