
കൊച്ചി: ഹോണ്ട കാർസ് ഇന്ത്യ പുതിയ ഹോണ്ട എലിവേറ്റ് അവതരിപ്പിച്ചു. കൂടുതൽ കരുത്തുറ്റ രൂപഭാവം, പ്രീമിയം സൗകര്യങ്ങൾ, നൂതന സാങ്കേതികവിദ്യകൾ എന്നിവയുമായാണ് പുതിയ എലിവേറ്റ് എത്തുന്നത്. പുതിയ ബോൾഡ് മെഷ് ഗ്രിൽ, ട്രൈ-ബാർ എൽഇഡി പൊസിഷൻ ലൈറ്റുകൾ, കണക്റ്റഡ് എൽ.ഇ.ഡി ടെയിൽ ലാമ്പ്, 17 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് പ്രധാന ഡിസൈൻ മാറ്റങ്ങൾ. നോർഡിക് ഫോറസ്റ്റ് പേൾ പുതിയ നിറമായി ലഭിക്കും. 1.5 ലിറ്റർ ഐവി ടെക് പെട്രോൾ എൻജിനാണ് വാഹനത്തിൽ. മാനുവൽ, സിവിടി ട്രാൻസ്മിഷൻ ഓപ്ഷനുകളുണ്ട്. ഹോണ്ട സെൻസിംഗ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും 360 ഡിഗ്രി ക്യാമറ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ട്.
ഡൽഹി എക്സ്-ഷോറൂം വില
11.80 ലക്ഷം രൂപ മുതൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |