
വില 3.35 കോടി രൂപ
കൊച്ചി: മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ രാജ്യത്തെ ആദ്യത്തെ ഇലക്ട്രിഫൈഡ് മെഴ്‌സിഡസ്-മെയ്ബാക്ക് എസ് 580 ഇ അവതരിപ്പിച്ചു. പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയും ആഡംബര സൗകര്യങ്ങളും സമന്വയിപ്പിക്കുന്ന വാഹനത്തിന് 3.35 കോടി രൂപയാണ് എക്‌സ്-ഷോറൂം വില. ആദ്യഘട്ടത്തിൽ 30 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യയിൽ ലഭ്യമാക്കുന്നത്.
3.0 ലിറ്റർ പെട്രോൾ പ്ലഗ്-ഇൻ ഹൈബ്രിഡ് എൻജിനും 4മാറ്റിക് ഓൾ-വീൽ ഡ്രൈവും ചേർന്ന് 585 എച്ച്.പി കരുത്തും 750 എൻ.എം ടോർക്കും നൽകും. ഇലക്ട്രിക് മോഡിൽ ഒറ്റ ചാർജിൽ ഏകദേശം 100 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. 11 കിലോവാട്ട് എ.സി, 60 കിലോവാട്ട് ഡി.സി ഫാസ്റ്റ് ചാർജിംഗ് സൗകര്യങ്ങളുണ്ട്. 4.8 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കൈവരിക്കും. പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്റർ.
15 എയർബാഗുകൾ, അഡാപ്റ്റീവ് ഡ്രൈവിംഗ് സഹായ സംവിധാനങ്ങൾ, എക്‌സിക്യൂട്ടീവ് പിൻസീറ്റുകൾ, മസാജ് സൗകര്യം, 31 സ്പീക്കർ ബർമെസ്റ്റർ 4ഡി സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിവയും വാഹനത്തിലുണ്ട്. 34.48 കിലോമീറ്റർ വരെ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |