SignIn
Kerala Kaumudi Online
Saturday, 13 June 2026 9.42 PM IST

വ്യോമ, സമുദ്ര ഭീഷണികളെ ശക്തമായി പ്രതിരോധിക്കാൻ ഇന്ത്യ സജ്ജം: രാജ്യം ഇനി 'എലൈറ്റ് ക്ലബ്ബിൽ'

rajnath-singh

ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിരോധ തയ്യാറെടുപ്പിന് വലിയ ഉത്തേജനം നൽകിക്കൊണ്ട് ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ ) തുടർച്ചയായി മൂന്ന് ഫ്ലൈറ്റ്-ടെസ്റ്റുകൾ വിജയകരമായി പൂർത്തിയാക്കി.​ ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളെയും കപ്പലുകളിൽ നിന്നടക്കമുള്ള മിസൈലുകളെയും പ്രതിരോധിക്കുന്ന സംവിധാനങ്ങളാണ് രാജ്യം വിജയകരമായി പരീക്ഷിച്ചത്. ഇത് രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ വലിയ മുന്നേറ്റമാണ് നൽകിയിരിക്കുന്നത്.

ഈ മാസം 10, 11 തീയതികളിൽ നടത്തിയ മൂന്ന് തുടർച്ചയായ പരീക്ഷണങ്ങളിലൂടെ ഇന്ത്യ ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളെ വരെ പ്രതിരോധിക്കാൻ കഴിവുള്ള രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബിൽ ഇടം നേടി. ശത്രുരാജ്യങ്ങളിൽ നിന്നുള്ള ദീർഘദൂര ഭീഷണികളെയും ആകാശത്തുവച്ചുതന്നെ തകർക്കാൻ ഈ പ്രതിരോധ കവചത്തിന് സാധിക്കുമെന്നതാണ് പ്രത്യേകത.

നാവിക പ്ലാറ്റ്‌ഫോമിൽ നിന്നും വിക്ഷേപിക്കാവുന്ന നാവിഗൽ ആൻറി-ഷിപ്പ് മിസൈലിന്റെ കന്നി പരീക്ഷണവും ഡിആർഡിഒ വിജയകരമായി പൂർത്തിയാക്കി. സമുദ്രത്തിൽവച്ച് ശത്രുരാജ്യങ്ങളുടെ യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് വളരെ താഴ്ന്ന് പറക്കാനും (സീ സ്കിമിംഗ്) കടലിലെ ലക്ഷ്യങ്ങളെ കൃത്യതയോടെ തകർക്കാനും ഇതിന് സാധിക്കും.

ഒഡീഷ തീരത്ത് നടത്തിയ മൾട്ടി-ലെയേർഡ് പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണത്തിൽ ഒരേസമയം അതിവേഗത്തിലുള്ള ആളില്ലാ വിമാനങ്ങളെയും മൾട്ടി-കോപ്റ്റർ ഡ്രോണുകളെയും കണ്ടെത്തി തകർക്കാൻ സാധിച്ചു. ലേസർ അടിസ്ഥാനമാക്കിയുള്ള ആയുധങ്ങളും പുതിയ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എക്‌സിൽ പ്രകടനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചു, ഈ പരീക്ഷണങ്ങൾ രാജ്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA, DEFENCE MINISTER, RAJNATH SINGH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360