
പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ അനിസ്ഫിയറിനെ കോടികൾ മുടക്കി ഇലോൺ മസ്കിന്റെ സ്പേസ് എക്സ് വാങ്ങാനൊരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ ഐടി ലോകത്തെ ചൂടേറിയ ചർച്ചാവിഷയം. എഐ വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇലോൺ മസ്കിന്റെ ഈ വാങ്ങൽ.
വെറുമൊരു ചാറ്റ് ബോട്ട് ഉണ്ടാക്കുന്നതിന് പകരം പ്രോഗ്രാമർമാർക്ക് കോഡ് എഴുതാനും എഡിറ്റ് ചെയ്യാനും സഹായിക്കുന്ന ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ടൂൾ ആണ് കേഴ്സർ. അഡോബ്, യൂബർ തുടങ്ങിയ വമ്പൻ കമ്പനികളിലെ 50000ത്തോളം ടീമുകൾ നിലവിൽ കേഴ്സസർ ഉപയോഗിക്കുന്നുണ്ട്. പ്രതിവർഷം ഒരു ബില്യൺ ഡോളറിലധികം (ഏകദേശം 8300 കോടി രൂപ) വരുമാനം നേടുന്ന കമ്പനിയായി കേഴ്സർ ഇതിനകം ആഗോളതലത്തിൽ വളർന്നുകഴിഞ്ഞു.
സ്‌പേസ്എക്‌സ് ഏറെക്കാലമായി കേഴ്‌സറിനെ നിരീക്ഷിച്ചു വരികയായിരുന്നു. സാൻ ഫ്രാൻസിസ്‌കോ ആസ്ഥാനമായ സ്റ്റാർട്ടപ്പിനെ 60 ബില്യൺ ഡോളറിന് വാങ്ങാനോ പകരം 10 ബില്യൺ ഡോളർ നൽകി കോർപ്പറേറ്റ് പങ്കാളിത്തം സ്ഥാപിക്കാനോ ഉള്ള സാദ്ധ്യതകൾ സ്‌പേസ് എക്‌സിന് മുന്നിലുണ്ടായിരുന്നെങ്കിലും. പൂർണമായി ഏറ്റെടുക്കാനാണ് അവർ തീരുമാനിച്ചത്. 60 ബില്യൺ (6000 കോടി) ഡോളറിനാണ് അനിസ്ഫിയറിനെ സ്വന്തമാക്കാൻ പോകുന്നത്.
ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയ തിരഞ്ഞത് കഴ്‌സറിന്റെ സഹസ്ഥാപകനായ ഇന്ത്യൻ വംശജൻ അമൻ സാംഗറിനെ കുറിച്ചാണ്. വെറും ഇരുപത്തഞ്ചുവയസുള്ള അമന്റെ വളർച്ച ഈ മേഖലയിലുള്ളവരെ ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ന്യൂയോർക്കിൽ വളർന്ന അമന്റെ കുടുംബത്തിന് ശക്തമായ ഇന്ത്യൻ വേരുകളുണ്ട്. പിതാവ് അരവിന്ദ് സാംഗർ ഐഐടി ബോംബെയിലെ മുൻ വിദ്യാർത്ഥിയും പ്രമുഖ ഹെഡ്ജ് ഫണ്ട് പ്രൊഫഷണലുമാണ്. അമ്മ ശിൽപ സാംഗർ ദന്തഡോക്ടറും സംരംഭകയുമാണ്. പതിനാലാം വയസിൽ കോഡിംഗിനോട് തോന്നിയ താൽപര്യമാണ് അമനെ ഈ മേഖലയിലേയ്ക്ക് എത്തിച്ചത്.
ലോകപ്രശസ്തമായ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ഉപരിപഠനത്തിന് ചേർന്നതാണ് അമാന്റെ ജീവിതത്തിൽ വഴിത്തിരിവായത്. അവിടെവച്ച് പരിചയപ്പെട്ട മൈക്കൽ ട്രൂവൽ, സുലൈഹ് ആസിഫ്, അർവിഡ് ലുനെമാർക്ക് എന്നിവരുമായി ചേർന്നാണ് കേഴ്‌സറിന്റെ മാതൃകമ്പനിയായ 'അനിസ്ഫിയർ' സ്ഥാപിച്ചത്. കേഴ്സർ തുടങ്ങുന്നതിന് മുൻപ് ഗൂഗിളിലും ബ്രിഡ്ജ് വാട്ടർ അസോസിയേറ്റ്‌സിലും അമാൻ ഇന്റേൺഷിപ്പ് ചെയ്തിട്ടുണ്ട്. കൂടാതെ ഒരു സ്വന്തം എഐ കൺസൾട്ടൻസി സ്ഥാപനവും അമനുണ്ടായിരുന്നു.
അതേസമയം, 2026 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തോടെ കമ്പനികളുടെ ലയനം ഔദ്യോഗികമായി പൂർത്തിയാകുമെന്ന് സ്‌പേസ് എക്‌സ് ഉദ്യോഗസ്ഥർ പറയുന്നു. ലയനത്തിന് ശേഷം കേഴ്സസർ സ്‌പേസ് എക്‌സിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയായി പ്രവർത്തിക്കും. ഒരു സാധാരണ കൗമാരക്കാരനിൽ നിന്നും ഏതാനും വർഷങ്ങൾ കൊണ്ട് ആഗോള ശതകോടീശ്വരനായി മാറിയ അമൻ സാംഗറിന്റെ വിജയം ഐടി ലോകത്തെ പുതിയ ഇന്ത്യൻ തിളക്കമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |