SignIn
Kerala Kaumudi Online
Wednesday, 17 June 2026 7.17 PM IST

ലക്ഷങ്ങൾ ശമ്പളം, യുഎഇയിൽ അദ്ധ്യാപകരാകാൻ സുവർണാവസരം; ആയിരക്കണക്കിന് ഒഴിവുകൾ

READ ENGLISH VERSION
students

ദുബായ്: വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും പുതിയ ക്യാമ്പസുകൾ ആരംഭിക്കുകയും ചെയ്‌തതോടെ യുഎഇയിലെ സ്‌കൂളുകളിൽ അദ്ധ്യാപകർക്ക് തൊഴിലസവരം. സയൻസ്, ടെക്‌നോളജി, ഗണിതം, എഐ തുടങ്ങിയ വിഷയങ്ങളിലാണ് ഒഴിവുള്ളത്. 2026 - 27 അദ്ധ്യയന വർഷത്തിന് മുമ്പുതന്നെ പല സ്ഥാപനങ്ങളും ഒഴിവുകൾ നികത്തിയെങ്കിലും കൂടുതൽ വിദ്യാർത്ഥികൾ അഡ്‌മിഷനെടുക്കുന്നതാണ് അദ്ധ്യാപകരുടെ ആവശ്യം വർദ്ധിക്കാൻ കാരണം. പാഠ്യപദ്ധതി വിപുലീകരണവും പുതിയ സ്‌കൂളുകൾ ആരംഭിച്ചതും മറ്റ് കാരണങ്ങളാണ്.

ഉയർന്ന വിദ്യാഭ്യാസ യോഗ്യത, വിഷയത്തിലെ വൈദഗ്ദ്ധ്യം, സാംസ്‌കാരിക അവബോധം, പ്രതിബദ്ധത എന്നിവയുള്ള അദ്ധ്യാപകരെയാണ് സ്‌കൂളുകൾക്ക് ആവശ്യം. രാജ്യത്തിന്റെ ഉന്നമനത്തിനായി കുട്ടികളെ ആത്മവിശ്വാസത്തോടെ, വിമർശനാത്മക ചിന്തയോടെ, ജിജ്ഞാസയോടെ സജ്ജരാക്കുന്നതിൽ ഏറ്റവും സ്വാധീനം ചെലുത്തുന്നത് അദ്ധ്യാപകരാണ്. അതിനാൽ, അദ്ധ്യാപകർക്ക് യുഎഇയിൽ ഉയർന്ന ശമ്പളമാണ് നൽകുന്നത്. ലോകമെമ്പാടുമുള്ള അദ്ധ്യാപകർക്ക് യുഎഇയിൽ തൊഴിൽ നേടാം.

ഗണിതം, സയൻസ് എന്നീ വിഷയങ്ങൾക്കാണ് എപ്പോഴും ഒഴിവുകളുള്ളത്. യുഎഇയിലെ വിവിധ എമിറേറ്റുകളിലുള്ള ഭൂരിഭാഗം സ്‌കൂളുകളിലും ഇപ്പോൾ നിയമനം നടക്കുന്നുണ്ട്. എഐ ഉൾപ്പെടെ നിലവിലെ സാങ്കേതിക വിദ്യയെക്കുറിച്ച് ബോദ്ധ്യമുള്ളവർക്ക് തൊഴിൽ ലഭിക്കും. വളരെ വിദഗ്ദ്ധരായ അദ്ധ്യാപകരെയാണ് ഓരോ സ്‌കൂളുകളും തേടുന്നത്. യുഎഇയിലോ പുറത്തോ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.


അപേക്ഷകർക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബി.എഡ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ഉണ്ടായിരിക്കണം. രണ്ട് മുതൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കാനും കൈകാര്യം ചെയ്യാനുമുള്ല കഴിവ് അഭികാമ്യമാണ്. പ്രതിമാസം 3,500 (90,428 രൂപ) മുതൽ 40,000 ദിർഹം (10,33,467 രൂപ) വരെ ശമ്പളമായി ലഭിക്കും. ഒപ്പം താമസം, മെഡിക്കൽ ഇൻഷുറൻസ്, വാർഷിക അവധി, യാത്രാബത്ത എന്നിവയും മിക്ക സ്‌കൂളുകളും നൽകാറുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GULF, GULF NEWS, UAE, TEACHERS, VACCANCY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360