SignIn
Kerala Kaumudi Online
Monday, 12 October 2026 9.40 PM IST

ഡൽഹിയിൽ പ്രതിഷേധം ആളിപ്പടരുന്നു, ഒറ്റക്കെട്ടായി ഇന്ത്യാ സഖ്യ നേതാക്കൾ: ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ

READ ENGLISH VERSION
rahul-gandhi-

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ആരംഭിച്ച പ്രതിഷേധം ശക്തമാകുന്നു. സുപ്രീം കോടതി ലക്ഷ്യമാക്കിയ ഇന്ത്യാ സഖ്യത്തിന്റെ മാർച്ച് അടുക്കുകയാണ്. രണ്ട് ബസുകളിലായി പ്രതിപക്ഷ എംപിമാർ സ്ഥലത്തെത്തി. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മമതാ ബാനർജിയും ബസിൽ എത്തി. കോൺസ്റ്റിറ്റിയൂഷൻ ക്ലബിൽ നിന്ന് തുടങ്ങിയ മാർച്ചിൽ ഘടക കക്ഷി നേതാക്കളും പങ്കെടുക്കുന്നുണ്ട്.

ബസിൽ നിന്നിറങ്ങിയ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എംപിമാരും കാൽനടയായി പ്രവർത്തകർക്കൊപ്പം മുന്നോട്ട് നീങ്ങി. പൊലീസ് തടയുന്നിടം പ്രക്ഷോഭ വേദിയാക്കാനായിരുന്നു സഖ്യത്തിന്റെ തീരുമാനം. ഒടുവിൽ ഭഗവാൻ ദാസ് റോഡിൽ വെച്ച് പൊലീസ് മാർച്ച് ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞു. എന്നാൽ ഇതൊന്നും വകവെക്കാതെ പ്രവർത്തകർ ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ട് കുതിച്ചു. തുടർന്ന് ട്രക്കിനു മുകളിലുണ്ടാക്കിയ വേദിയിൽ കയറി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കൾ പ്രതിഷേധം തുടർന്നു.

പ്രകടനങ്ങൾ നടക്കുന്നതിനിടെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷൻ മേധാവിക്കെതിരെയും തിരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരെയും പ്രതിപക്ഷത്തിന്റെ നിയമ സംഘം സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ പ്രതിപക്ഷം നടത്തിവരുന്ന ശക്തമായ പ്രതിഷേധങ്ങളുടെ തുടർച്ചയാണിത്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ സ്ഥാനം രാജിവെക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DELHI PROTEST, INDIA BLOC LEADERS, OPPOSITION PROTEST DELHI, BARRICADES PROTEST, INDIA ALLIANCE LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360