SignIn
Kerala Kaumudi Online
Monday, 12 October 2026 5.12 AM IST

ആനന്ദ് റാത്തി വെൽത്ത് ലാഭം 23 ശതമാനം ഉയർന്നു

anandrathi

കൊച്ചി: ആനന്ദ് റാത്തി വെൽത്ത് ലിമിറ്റഡിന്റെ നടപ്പുസാമ്പത്തിക വർഷത്തെ ആദ്യപകുതിയിലെ ഏകീകൃത അറ്റാദായം 23 ശതമാനം ഉയർന്ന് 238 കോടി രൂപയിലെത്തി. വരുമാനം 17 ശതമാനം വർദ്ധിച്ച് 693 കോടി രൂപയായി. സെപ്തംബർ അവസാനം കൈകാര്യം ചെയ്യുന്ന ആസ്തികളുടെ മൂല്യം (എ.യു.എം) 18 ശതമാനം ഉയർന്ന് 1.08 ലക്ഷം കോടി രൂപയിലെത്തി. രണ്ടാം പാദത്തിൽ അറ്റാദായം 22 ശതമാനം വർധിച്ച് 122 കോടി രൂപയും വരുമാനം 16 ശതമാനം ഉയർന്ന് 357 കോടി രൂപയുമായി. ത്രൈമാസത്തിലെ മൊത്തം നിക്ഷേപ ഒഴുക്ക് റെക്കോർഡ് 4,186 കോടി രൂപയിലെത്തി. ഇതിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപം 2,867 കോടി രൂപയാണ്. ഓഹരിയുടമകൾക്ക് നാല് രൂപ ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചു. കമ്പനിയുടെ പൂർണവർഷ ലാഭലക്ഷ്യത്തിന്റെ 52 ശതമാനം ആദ്യപകുതിയിൽ കൈവരിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANANDRATHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360