SignIn
Kerala Kaumudi Online
Monday, 12 October 2026 9.41 PM IST

ജന്തർ മന്ദർ ഇനി സമരവേദിയല്ല; പ്രതിഷേധങ്ങൾക്ക് മൂന്ന് പുതിയ ഇടങ്ങൾ, നിർണായക നീക്കവുമായി പൊലീസ്

jantar-mantar
ജന്തർ മന്ദർ

ന്യൂ‌ഡൽഹി: ജന്തർ മന്ദറിനെ പ്രതിഷേധങ്ങൾക്കും ധർണകൾക്കും നിശ്ചയിച്ചിരുന്ന ഔദ്യോഗിക വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി ഡൽഹി പൊലീസ്. പകരം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനായി മൂന്ന് പുതിയ സ്ഥലങ്ങൾ അനുവദിച്ചു. പഴയ ഡൽഹിയിലെ രാംലീല മൈതാനം, കിഴക്കൻ ഡൽഹിയിലെ സിബിഡി ഗ്രൗണ്ട്, വടക്കൻ ഡൽഹിയിലെ ബുരാരി ഗ്രൗണ്ട് എന്നിവയാണ് പുതിയ വേദികൾ.

കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ജന്തർ മന്ദറിൽ സമാധാനപരമായ പ്രതിഷേധം നടത്താൻ അനുമതി തേടിയതിനെച്ചൊല്ലി ഡൽഹി പൊലീസുമായി തർക്കം നിലനിൽക്കുന്നതിനിടെയാണ് തീരുമാനം. ഇന്നലെ പുറപ്പെടുവിച്ച ഉത്തരവിലാണ് പുതിയ പ്രതിഷേധ വേദികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ജന്തർ മന്ദറിൽ നിന്ന് രാംലീല മൈതാനത്തേക്ക് ഏകദേശം മൂന്ന് കിലോമീറ്ററും സിബിഡി ഗ്രൗണ്ടിലേക്ക് 13.5 കിലോമീറ്ററും ബുരാരി ഗ്രൗണ്ടിലേക്ക് 44 കിലോമീറ്ററും ദൂരമുണ്ട്.

പ്രതിഷേധ വേദികൾ പുനഃക്രമീകരിച്ചുകൊണ്ട് 2022 ഏപ്രിൽ 28 ലെ മുൻ ഉത്തരവാണ് പോലീസ് ഇപ്പോൾ ഭാഗികമായി ഭേദഗതി ചെയ്തിരിക്കുന്നത്. പുതിയ വേദികളിൽ പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നതിനുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ പിന്നീട് പുറത്തിറക്കുമെന്നും പൊലീസ് അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് മാറ്റമെന്നാണ് വിശദീകരണം. സമാധാനപരമായ പ്രതിഷേധങ്ങൾക്കുള്ള വേദിയെന്ന നിലയിൽ ജന്തർ മന്ദറിനെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി നാളെ പരിഗണിക്കും.

English Summary

Delhi Police removed Jantar Mantar from the list of official protest venues, designating Ramlila Maidan, CBD Ground, and Burari Ground as new locations. This decision, amid a dispute over protest permissions, is based on recommendations from a Union Home Ministry committee. The Delhi High Court will hear a petition challenging Jantar Mantar's exclusion tomorrow, with police set to issue new protest guidelines.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JANTAR MANTAR PROTEST, DELHI POLICE PROTEST VENUES, DELHI PROTEST NEWS, JANTAR MANTAR NEWS, JANTAR MANTAR SAMARAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360