
നഗോയ : ട്രാക്കിൽ നിന്ന് പൊന്നില്ലാതെ മടങ്ങേണ്ടിവരുമോയെന്ന ആശങ്കകൾക്ക് വിരാമമിട്ട് അത്‌ലറ്റിക്സ് മത്സരങ്ങളുടെ അവസാനദിനത്തിൽ ഇന്ത്യയ്ക്ക് സ്വർണം. വനിതകളുടെ 4-400 മീറ്റർ റിലേയിൽ കിരൺ, പ്രാചി.പൂവമ്മ, വിദ്യ രാംരാജ് എന്നിവരടങ്ങിയ ടീമാണ് സ്വർണം ഓടിപ്പിടിച്ചത്.
വനിതകളുടെ ട്രാപ്പ് ഷൂട്ടിംഗ് വ്യക്തിഗത ഇനത്തിൽ പൊന്നണിഞ്ഞ നീരു ദണ്ഡയും ചേർന്നപ്പോൾ നഗോയയിൽ ഇന്ത്യയുടെ ആകെ സ്വർണങ്ങളുടെ എണ്ണം ആറായി. ആഷിമ അഹ്‌ലാവത്ത്, മനീഷ് കീർ എന്നിവർക്കൊപ്പം ട്രാപ്പ് ഷൂട്ടിംഗിലെ ടീമിനത്തിലെ വെള്ളിയും നീരു നേടി.
അത്‌ലറ്റിക്സിൽ ഇന്നലെ നാലു വെങ്കലങ്ങൾ കൂടി ഇന്ത്യയ്ക്ക് ലഭിച്ചു. വിശാൽ,ധരംവീർ ചൗധരി,രാജേഷ് രമേഷ്, മലയാളിതാരം മനു ടി.എസ് എന്നിവരടങ്ങിയ 4-400 മീറ്റർ പുരുഷ റിലേടീമും ഗുരീന്ദർ വീർ സിംഗ്, സ്നേഹ, അഭിനയ, അനിമേഷ് കുജൂർ എന്നിവരടങ്ങിയ 4-100 മീറ്റർ മിക്സഡ് റിലേ ടീമും, പുരുഷ 5000 മീറ്ററിൽ ഗുൽവീർ സിംഗും വനിതാ ഹൈജമ്പിൽ പൂജയുമാണ് വെങ്കലങ്ങൾക്ക് ഉടമയായത്. മനു നേരത്തേ 4-400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളി നേടിയിരുന്നു. ഗുൽവീറിന്റെ ഈ ഗെയിംസിലെ മൂന്നാം മെഡലാണിത്.
ആറ് സ്വർണവും 21 വെള്ളിയും 25 വെങ്കലവും ഉൾപ്പടെ 52 മെഡലുകളുമായി ഇന്ത്യ 10-ാം സ്ഥാനത്താണ്.
India won a gold medal on the final day of the athletics events, ending concerns about returning without gold. The women’s 4×400m relay team of Kiran, Prachi, Poovamma, and Vidhya Ramraj clinched the gold.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |