SignIn
Kerala Kaumudi Online
Thursday, 23 July 2026 12.26 AM IST

ചോദ്യപേപ്പർ ചോർച്ചയിൽ കോൺഗ്രസിന് ഇരട്ടത്താപ്പ്,​ വിദ്യാർത്ഥി പ്രശ്നം രാഷ്ട്രീയവത്കരിക്കരുതെന്ന് ജെ പി നദ്ദ

READ ENGLISH VERSION
jp-nadda
ജെ.പി നദ്ദ,​ രാഹുൽ ഗാന്ധി

ന്യൂഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർ‌മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സി.ജെ.പി നടത്തുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ സർക്കാരിനെ വിമർശിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി ജെ.പി. നദ്ദ. ബി.ജെ.പി ഭരണകാലത്ത് 150ലദികം ചോദ്യപേപ്പർ ചോർന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിനാണ് നദ്ദയുടെ മറുപടി.


ജമ്മു കാശ്മീർ സർവീസ് സെലക്ഷൻ ബോർഡ് പരീക്ഷയിലും ഹിമാചൽ പ്രദേശ് സ്കൂൾ എക്സാമിനേഷൻ ബോർഡ് പരീക്ഷയിലും ജാർഖണ്ഡ് അക്കാഡമിക് കൗൺസിലിന്റെ പരീക്ഷകളിലും കേരള പി,​എസ്.സി പരീക്ഷകളിലും ചോദ്യപേപ്പർ ചോർന്നിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസോ കോൺഗ്രസ് പിന്തുണയുള്ള സർക്കാരുകളോ ആണ് ഭരിക്കുന്നത്. എന്തുകൊണ്ടാണ് കോൺഗ്രസ് ഇത്ര സെലക്ടീവ് ആകുന്നതെന്ന് നദ്ദ ചോദിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ചോദ്യപേപ്പർ ചോർച്ചകളെ കുറിച്ച് എന്തുകൊണ്ട് സംസാരിക്കുന്നില്ല എന്നും നദ്ദ പറഞ്ഞു. വിദ്യാർത്ഥികളുടെ ക്ഷേമമല്ല,​ അവരുടെ പ്രതിഷേധത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്നു അദ്ദേഹം ആരോപിച്ചു.

രാജ്യത്ത് ആവർത്തിച്ചു നടക്കുന്ന ചോദ്യപേപ്പർ ചോർത്ത വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന ഗുരുതര വിഷയമാണെന്നും പ്രശ്നത്തിൽ കേന്ദ്ര സർക്കാരിന്റെ നടപടികൾ അപര്യാപ്തമാണെന്നും രാഹുൽ ഗാന്ധി വേരത്തെ ആരോപിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JP NADDA, CONGRESS, CJP PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360