SignIn
Kerala Kaumudi Online
Saturday, 13 June 2026 8.27 PM IST

ഇന്ത്യ-അഫ്ഗാൻ ഏകദിനം: ടോസ് വൈകുന്നു,​ രസം കൊല്ലിയായി മഴ

cricket-

ധർമശാല: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടോസ് കനത്ത മഴയെത്തുടർന്ന് വൈകുന്നു. ധർമശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കേണ്ട പരമ്പരയിലെ ആദ്യ മത്സരമാണ് പ്രതികൂല കാലാവസ്ഥ കാരണം തടസപ്പെട്ടിരിക്കുന്നത്.

ഉച്ചയ്ക്ക് 1.30ന് ആരംഭിക്കേണ്ടിയിരുന്ന മത്സരമാണ് മഴ മൂലം വൈകുന്നത്. മഴയെത്തുടർന്ന് പിച്ച് പൂർണമായും മൂടിയിട്ടിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ശുഭ്മൻ ഗിൽ നയിക്കുന്ന ഏകദിന ടീമിൽ വിരാട് കൊഹ്‌ലിയും ഹാർദിക് പാണ്ഡ്യയും കളിക്കില്ല. ഇരുരാജ്യങ്ങളും തമ്മിൽ മൂന്ന് ഏകദിന മത്സരങ്ങളാണ് ടൂ‌ർണമെന്റിൽ ഉള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, INDIA AFGANISTAN CRICKET MATCH, ODI, DELAY IN TOSS, RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360