SignIn
Kerala Kaumudi Online
Friday, 10 July 2026 11.19 AM IST

നാഗൽസ്മാൻ സ്ഥാനമൊഴി​ഞ്ഞു

nagalsman

ബെർലി​ൻ : ലോകകപ്പി​ന്റെ പ്രീ ക്വാർട്ടറി​ൽ പാരഗ്വേയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റതിന് പിന്നാലെ ജർമ്മൻ ഫുട്ബാൾ ടീം കോച്ച് യൂലിയൻ നാഗെൽസ്മാൻ സ്ഥാനമൊഴിഞ്ഞു. ഗ്രൂപ്പ് റൗണ്ടിൽ ഇക്വഡോറിനോടും ജർമ്മനി തോറ്റിരുന്നു.2014ൽ ചാമ്പ്യൻസായതിന് ശേഷം തുടർച്ചയായ മൂന്നാം ലോകകപ്പിലാണ് ജർമ്മനി പ്രീക്വാർട്ടർ കടക്കാതെ പുറത്താകുന്നത്. 2023ൽ സ്ഥാനമേറ്റ നാഗെൽസ്മാൻ രണ്ട് വർഷം കൂടി കരാർ ബാക്കിയുള്ളപ്പോഴാണ് പടിയിറങ്ങിയത്.ഈ ലോകകപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ കോച്ചായിരുന്നു 38കാരനായ നാഗെൽസ്മാൻ. പകരക്കാരനായി മുൻ ലിവർപൂൾ കോച്ച് യൂർഗൻ ക്ളോപ്പ് എത്തുമെന്നാണ് കേൾക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360