SignIn
Kerala Kaumudi Online
Friday, 10 July 2026 11.19 AM IST

ഷൂട്ടൗട്ടിൽ ഓസീസ് പുറത്ത്

egypt

ഡാലസ് : ലോകകപ്പ് രണ്ടാം റൗണ്ട് പോരാട്ടത്തിൽ ഓസ്ട്രേലിയയെ ഷൂട്ടൗട്ടിൽ 4-2ന് തോൽപ്പിച്ച് ഈജിപ്ത് പ്രീക്വാർട്ടറിൽ.

നിശ്ചിത 90 മിനിട്ടിലും അരമണിക്കൂർ അധികസമയത്തും ഇരുടീമുകളും ഓരോഗോളടിച്ച് സമനിലയിൽ പിരിഞ്ഞതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ആദ്യ പകുതിയിൽ ഈജിപ്ത് ഗോളടിച്ചപ്പോൾ രണ്ടാം പകുതിയിലാണ് ഓസീസ് തിരിച്ചടിച്ചത്.

മത്സരത്തിന്റെ 13-ാം മിനിട്ടിൽ ഇമാം അഷൗറിലൂടെയാണ് ഈജിപ്ത് സ്കോർ ചെയ്തത്. ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ബെൽജിയത്തിനെതിരെ ഈജിപ്തിനായി ആദ്യം ഗോളടിച്ചതും ഇമാം അഷൗറായിരുന്നു. 55-ാം മിനിട്ടിൽ ഈജിപ്ഷ്യൻ ഡിഫൻഡർ മുഹമ്മദ് ഹാനിയുടെ സെൽഫ് ഗോളിലൂടെയാണ് ഓസീസ് സമനില പിടിച്ചത്. ഒരു ഹൈബാൾ തടുക്കാനുള്ള ശ്രമത്തിനിടെ ഹാനിയുടെ തലയിൽ തട്ടി പന്ത് വലയിലെത്തുകയായിരുന്നു. ബെൽജിയത്തിനെതിരെയും ഹാനി സെൽഫ് ഗോളടിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EGYPT FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360