SignIn
Kerala Kaumudi Online
Saturday, 13 June 2026 11.32 PM IST

അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

jinu-antony-charamam-
ജിനു ആന്റണി

പറവൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന, പറവൂർ സ്രാമ്പിക്കൽ ആന്റണി വർഗീസിന്റെ മകൻ ജിനു ആന്റണി (21) മരിച്ചു. കഴിഞ്ഞ ആറിന് പെരുമ്പാവൂർ - ആലുവ കെ.എസ്.ആർ.ടി.സി റോഡിൽ മഞ്ഞപ്പെട്ടി മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം വൈകിട്ട് 3.50നായിരുന്നു അപകടം. സുഹൃത്തായ കൊങ്ങോർപ്പിള്ളി ആനത്തിൽ വീട്ടിൽ അബി റോയിയുടെ ബൈക്കിന് പിന്നിലിരുന്ന് ആലുവ ഭാഗത്തേക്ക് വരുമ്പോൾ എതിർദിശയിൽ വന്ന ട്രെയിലറിനെ അമിതവേഗതയിൽ മറികടന്നെത്തിയ തമിഴ്നാട് രജിസ്ട്രേഷനുള്ള ടെമ്പോ ട്രാവലർ ഇടിക്കുകയായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജിനുവിന്റെ വലതുകാൽ മുറിച്ച് മാറ്റിയിരുന്നു. അമ്മ: മഞ്ജു. സഹോദരൻ: മനു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ERNAKULAM, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY