
വിക്രമിന്റെ വില്ലനാകാൻ ഷമ്മി തിലകൻ. ചിയാൻ 63 എന്നു താത്‌കാലികമായി പേരിട്ട് ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുന്നു.30 വർഷത്തിനുശേഷം ആണ് വിക്രമും ഷമ്മി തിലകനും ഒരുമിക്കുന്നത്. 1993ൽ മമ്മൂട്ടി ധ്രുവത്തിലും 1995ൽ ബാബു ആന്റണി നായകനായ സ്ട്രീറ്റിലും ഇരുവരും ഒരുമിച്ചിട്ടുണ്ട്.
കസ്തൂരി മാനിന്റെ തമിഴ് പതിപ്പിലൂടെയാണ് ഷമ്മി തിലകൻ തമിഴിൽ അഭിനയിക്കുന്നത്. മലയാളത്തിൽ അവതരിപ്പിച്ച അതേ കഥാപാത്രം തന്നെയായിരുന്നു തമിഴിലും. ജില്ല, ചിത്തിരം പേശുതടി 2 എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.അതേസമയം വിക്രം ചിത്രത്തിൽ രണ്ടു നായികമാരിൽ ഒരാൾ റിയ ഷിബു ആണ്. റിയയുടെ തമിഴ് അരങ്ങേറ്റം കൂടിയാണ്. വിക്രമിന്റെ നായികയായല്ല റിയ അഭിനയിക്കുന്നത്. കയാദു ലോഹറിന്റെ പേര് നായികയായി പറഞ്ഞുകേൾക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.ഉർവശി, എം.എസ്. ഭാസ്‌കർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആർ.ഡി. രാജശേഖർ ഛായാഗ്രഹണം നിർവഹിക്കുന്നു. സന്തോഷ് നാരായണൻ ആണ് സംഗീതം. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ആണ് നിർമ്മാണം.2016ൽ ഇരുമുഖൻ എന്ന ആക്ഷൻ ചിത്രത്തിനുശേഷം വിക്രമും ആനന്ദ് ശങ്കറും ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |