SignIn
Kerala Kaumudi Online
Friday, 19 June 2026 2.40 AM IST

കാഞ്ചന 4 NAYANTHARA IN

ss

രാ​ഘ​വ​ ​ലോ​റ​ൻ​സ് ​സം​വി​ധാ​നം​ ​ചെ​യ്ത് ​നാ​യ​ക​നാ​യി​ ​അ​ഭി​ന​യി​ക്കു​ന്ന​ ​കാ​ഞ്ച​ന​ 4​ ​ൽ​ ​വാ​മ്പ​യ​ർ​ ​ആ​കാ​ൻ​ ​തെ​ന്നി​ന്ത്യ​ൻ​ ​ലേ​ഡി​ ​സൂ​പ്പ​ർ​ ​സ്റ്റാ​ർ​ ​ന​യ​ൻ​താ​ര.​ ​ചി​ത്ര​ത്തി​ന്റെ​ ​ഫ്ളാ​ഷ് ​ബാ​ക്ക് ​രം​ഗ​ങ്ങ​ളി​ലും​ ​ന​യ​ൻ​താ​ര​ ​പ്ര​ത്യ​ക്ഷ​പ്പെ​ടും.​ര​ശ്മി​ക​ ​മ​ന്ദാ​ന​യ്ക്ക് ​നി​ശ്ച​യി​ച്ച​ ​വേ​ഷ​ത്തി​ലേ​ക്കാ​ണ് ​ന​യ​ൻ​താ​ര​ ​എ​ത്തു​ന്ന​ത്.​ ​മാ​യാ​ ​ഐ​റ,​ ​ഡോ​റ,​ ​കൊ​ലൈ​യു​ത​ർ​ ​കാ​ലം​ ​തു​ട​ങ്ങി​ ​ഹൊ​റ​ർ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ന​യ​ൻ​താ​ര​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​ജൂ​ൺ​ 20​ന് ​ആ​രം​ഭി​ക്കു​ന്ന​ ​സെ​ക്ക​ൻ​ഡ് ​ഷെ​ഡ്യൂ​ളി​ൽ​ ​ന​യ​ൻ​താ​ര​ ​ജോ​യി​ൻ​ ​ചെ​യ്യും​ ​എ​ന്നാ​ണ് ​വി​വ​രം.​ ​ചി​ത്ര​ത്തി​ന്റെ​ ​ആ​ദ്യ​ ​പ​കു​തി​യി​ലെ​ ​ഹൊ​റ​ർ,​ ​കോ​മ​ഡി​ ​രം​ഗ​ങ്ങ​ളു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​യി.
ന​യ​ൻ​താ​ര​ ​കൂ​ടി​ ​എ​ത്തു​ന്ന​തോ​ടെ​ ​നാ​യി​ക​മാ​ർ​ ​മൂ​ന്നാ​യി.
പൂ​ജ​ ​ഹെ​ഗ്ഡെ,​ നോറ ​ഫ​ത്തേ​ഹി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​നാ​യി​ക​മാ​ർ.​ ​ആ​യി​രം​ ​ഫൈ​റ്റേ​ഴ്സു​മാ​യു​ള്ള​ ​ഭീ​മ​ൻ​ ​ആ​ക്ഷ​ൻ​ ​രം​ഗ​ങ്ങ​ൾ​ ​കാ​ഞ്ച​ന​ 4​ ​ന്റെ​ ​ഹൈ​ലൈ​റ്റാ​യി​രി​ക്കും.​ ​പൂ​ജ​ ​ഹെ​ഗ്ഡെ​യും​ ​ആ​ക്ഷ​ൻ​ ​രം​ഗ​ത്ത് ​പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.​ ​ഗ്രൂ​പ്പ് ​ഡാ​ൻ​സ​റാ​യി​ ​ക​രി​യ​ർ​ ​ആ​രം​ഭി​ച്ച​ ​രാ​ഘ​വ​ ​ലോ​റ​ൻ​സ് ​മു​നി​ ​എ​ന്ന​ ​ഹൊ​റ​ർ​ ​കോ​മ​ഡി​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​തു​ട​ക്ക​മി​ട്ട​താ​ണ് ​കാ​ഞ്ച​ന​ ​സീ​രി​സ്.​ ​ത​മി​ഴ് ​സി​നി​മാ​ലോ​ക​ത്ത് ​ത​ന്റേ​താ​യ​ ​ഇ​ടം​ ​ക​ണ്ടെ​ത്തി​യ​ ​രാ​ഘ​വ​ ​ലോ​റ​ൻ​സി​ന്റെ​ ​സം​വി​ധാ​ന​ ​അ​ര​ങ്ങേ​റ്റ​ ​ചി​ത്ര​മാ​യി​രു​ന്നു​ ​മു​നി​ .​ 2011​ ​ൽ​ ​കാ​ഞ്ച​ന​യും​ 2015​ ​ൽ​ ​കാ​ഞ്ച​ 2,​ 2019​ ​ൽ​ ​കാ​ഞ്ച​ന​ 3​ ​യും​ ​ഒ​രു​ക്കി​ ​ബ്ളോ​ക്ക് ​ബ​സ്റ്റ​ർ​ ​വി​ജ​യം​ ​നേ​ടി.​ ​കാ​ഞ്ച​ന​ ​സീ​രി​സി​ലെ​ ​നാ​ലാ​മ​ത്തെ​ ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​തും​ ​രാ​ഘ​വ​ ​ലോ​റ​ൻ​സാ​ണ്.​രാ​ഘ​വേ​ന്ദ്ര​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY