SignIn
Kerala Kaumudi Online
Friday, 19 June 2026 3.59 AM IST

'ദൃശ്യം 3'യുടെ ഒടിടി റിലീസ്; തെലുങ്ക് പതിപ്പിന് മദ്രാസ് ഹൈക്കോടതിയുടെ പൂട്ട്

READ ENGLISH VERSION
mohanlal

മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. ഒടിടി റിലീസിന് കൃത്യം ഒരു ദിവസം ബാക്കിനിൽക്കെയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. സിനിമാ നിർമ്മാണ കമ്പനിയായ രാജ്കുമാർ തിയറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.


2013ൽ പുറത്തിറങ്ങിയ 'ദൃശ്യം ഒന്നിന്റെ വൻ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയത് രാജ്കുമാർ തിയറ്റേഴ്സിന്റെ ഉടമ രാജ്കുമാർ സേതുപതിയായിരുന്നു. കമൽഹാസന്റെ നിർദ്ദേശപ്രകാരം വെങ്കിടേഷിനെ നായകനാക്കി ശ്രീപ്രിയ സംവിധാനം ചെയ്ത 'ദൃശ്യം' (2014) തെലുങ്ക് പതിപ്പ് ആ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായി മാറി.

പിന്നീട് 2021ൽ 'ദൃശ്യം 2' വന്നപ്പോൾ അതിന്റെ തെലുങ്ക് പതിപ്പ് ആന്റണി പെരുമ്പാവൂരിന്റെ ആശീർവാദ് സിനിമാസ്, സുരേഷ് പ്രൊഡക്ഷൻസ്, രാജ്കുമാർ തിയറ്റേഴ്സ് എന്നിവർ ചേർന്നായിരുന്നു നിർമ്മിച്ചത്. മുൻകാല കരാറുകൾ പ്രകാരം ദൃശ്യം ഫ്രാഞ്ചൈസിയുടെ തെലുങ്ക് ഭാഷയിലുള്ള റീമേക്ക് വിതരണ അവകാശങ്ങൾ തങ്ങൾക്ക് മാത്രമാണുള്ളതെന്നാണ് രാജ്കുമാർ തിയറ്റേഴ്സിന്റെ വാദം. 'ദൃശ്യം 3'ന് പ്രത്യേകമായി തെലുങ്ക് റീമേക്ക് നിർമ്മിച്ചിട്ടില്ലെങ്കിൽ പോലും അതിന്റെ തെലുങ്ക് പതിപ്പ് തങ്ങളുടെ അനുമതിയില്ലാതെ ഒടിടിയിലൂടെ പുറത്തുവിടുന്നത് പകർപ്പവകാശ ലംഘനമാണെന്ന് കമ്പനി ചൂണ്ടിക്കാണിക്കുന്നു.


തങ്ങളുടെ അനുമതിയില്ലാതെ ലോകത്ത് ഒരിടത്തും 'ദൃശ്യം 3' തെലുങ്ക് പതിപ്പ് റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ആശീർവാദ് സിനിമാസിന്റെ ആന്റണി പെരുമ്പാവൂർ, സംവിധായകൻ ജീത്തു ജോസഫ്, പനോരമ സ്റ്റുഡിയോസ്, പെൻ സ്റ്റുഡിയോസ് എന്നിവർക്കെതിരെയാണ് രാജ്കുമാർ തിയറ്റേഴ്സ് കോടതിയെ സമീപിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRISHYAM, LATESTNEWS, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY