SignIn
Kerala Kaumudi Online
Sunday, 11 October 2026 3.34 AM IST

നിവിൻ പോളി ചിത്രം വീണ്ടും കൊച്ചിയിൽ

sss

നിവിൻ പോളി നായകനായി നവാഗതനായ നാഷിദ് ഫാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്തംബർ 1ന് കൊച്ചിയിൽ പുനരാരംഭിക്കും.2 ദിവസം മുൻപാണ് ചിത്രം ഷെഡ്യൂൾ പാക്കപ്പായത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെയും പോളിജൂനിയർ പിക്ചേഴ്സിന്റെയും ബാനറിൽ മാർട്ടിൻപ്രക്കാട്ട്, നിവിൻ പോളി, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ബബ്ലു അജുവാണ്. നിവിൻ പോളി അഭിനയിക്കുന്ന 51-ാം ചിത്രമാണിത്. തെന്നിന്ത്യൻ താരം രുക്മിണി വസന്താണ് നായിക.രുക്മിണിയുടെ മലയാള അരങ്ങേറ്രം ആണ്. അജു വർഗീസാണ് മറ്റൊരു പ്രധാന താരം. ഗ്രീൻ റൂം റിലീസ് ചിത്രം തിയേറ്ററുകളിലെത്തിക്കും. അതേസമയം നാഷിദ് ഫാമി സംവിധാനം ചെയ്യുന്ന ചിത്രത്തിനുശേഷം അൽഫോൻസ് പുത്രന്റെ ചിത്രത്തിലാണ് നിവിൻ അഭിനയിക്കാൻ ഒരുങ്ങുന്നത്.  പ്രേമം കഴിഞ്ഞു 11 വർഷത്തെ ഇടവേളയ്ക്കുശേഷം നിവിൻ പോളിയും സംവിധായകൻ അൽഫോൻസ് പുത്രനും ഒരുമിക്കുന്ന ചിത്രത്തിന് വിജയം എന്നാണ് പേര്. ബൈക്ക് റേസറായി നിവിൻപോളി എത്തുന്ന ചിത്രത്തിന്റെ രചനയും ചിത്രസംയോജനവും അൽഫോൻസ് പുത്രൻ ആണ്. പോളി ജൂനിയർ പിക്‌ചേഴ്സിന്റെയും സിനിപോളിക്സിന്റെയും ബാനറിൽ ടോൻസൺ ടോണി, സുനിൽ രാമാടി , നിവിൻപോളി എന്നിവർ ചേർന്നാണ് നിർമ്മാണം. പ്രേമത്തിന് മുൻപ് നേരം എന്ന ചിത്രത്തിനുവേണ്ടിയാണ് നിവിനും അൽഫോൻസും ഒരുമിച്ചത്. പ്രേമത്തിനുശേഷം നിവിന്റെയും അൽഫോൻസ് പുത്രന്റെയും ഒത്തുചേരൽ ആരാധകർ ഉറ്റുനോക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA