SignIn
Kerala Kaumudi Online
Sunday, 11 October 2026 3.06 AM IST

പ്ര​ഭാ​സ് ​ഡി​സം​ബ​റി​ൽ​ ​വ​രി​ല്ല ഫൗ​സി​ ​മാ​ർ​ച്ച് 18​ന്

a


പ്ര​ഭാ​സ് ​നാ​യ​ക​നാ​യി​ ​ഹ​നു​ ​രാ​ഘ​വ​പു​ടി​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ഫൗ​സി​ ​ഡി​സം​ബ​ർ​ 3​ന് ​റി​ലീ​സ് ​ഉ​ണ്ടാ​വി​ല്ല.​ ​ചി​ത്രം​ ​മാ​ർ​ച്ച് 18​ന് ​റി​ലീ​സ് ​ചെ​യ്യും​ .​ 1940​ക​ളു​ടെ​ ​പ​ശ്‌​ചാ​ത്ത​ല​ത്തി​ൽ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​ബി​ഗ് ​ബ​ഡ്ജ​റ്റ് ​ച​രി​ത്ര​ ​ചി​ത്ര​ത്തി​ൽ​ ​യോ​ദ്ധാ​വാ​യാ​ണ് ​പ്ര​ഭാ​സ് ​എ​ത്തു​ന്ന​ത്.​ 1932​ ​മു​ത​ൽ​ ​തേ​ട​പ്പെ​ടു​ന്ന​ ​മോ​സ്റ്റ് ​വാ​ണ്ട​ഡ് ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​പ്ര​ഭാ​സ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​സീ​താ​ ​രാ​മം​'​ ​എ​ന്ന​ ​ബ്ലോ​ക് ​ബ​സ്റ്റ​ർ​ ​ചി​ത്ര​ത്തി​ന് ​ശേ​ഷം​ ​ഹ​നു​ ​രാ​ഘ​വ​പു​ടി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​എ​ന്ന​ ​നി​ല​യി​ലും​ ​പ്ര​തീ​ക്ഷ​ക​ൾ​ ​ഏ​റെ​യാ​ണ്.​ ​ഇ​മാ​ൻ​വി​ ​ആ​ണ് ​നാ​യി​ക.​ ​ബോ​ളി​വു​ഡ് ​താ​ര​ങ്ങ​ളാ​യ​ ​അ​നു​പം​ ​ഖേ​ർ,​ ​മി​ഥു​ൻ​ ​ച​ക്ര​വ​ർ​ത്തി,​ ​ജ​യ​പ്ര​ദ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​ബ്ര​ഹ്മാ​ണ്ഡ​ ​കാ​ൻ​വാ​സി​ൽ​ ​ഒ​രു​ക്കു​ന്ന​ ​വ​മ്പ​ൻ​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത് ​മൈ​ത്രി​ ​മൂ​വി​ ​മേ​ക്കേ​ഴ്‌​സാ​ണ്.​ ​പ്ര​ഭാ​സും​ ​ഹ​നു​ ​രാ​ഘ​വ​പു​ഡി​യും​ ​മൈ​ത്രി​ ​മൂ​വി​ ​മേ​ക്കേ​ഴ്‌​സും​ ​ആ​ദ്യ​മാ​യി​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്രം​ ​ടി​ ​സീ​രീ​സ് ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഗു​ൽ​ഷ​ൻ​ ​കു​മാ​ർ,​ ​ഭൂ​ഷ​ൺ​ ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ഛാ​യാ​ഗ്ര​ഹ​ണം​-​ ​സു​ദീ​പ് ​ചാ​റ്റ​ർ​ജി​ ​സം​ഗീ​തം​-​ ​വി​ശാ​ൽ​ ​ച​ന്ദ്ര​ശേ​ഖ​ർ,​ ​എ​ഡി​റ്റിം​ഗ്-​ ​കോ​ട്ട​ഗി​രി​ ​വെ​ങ്കി​ടേ​ശ്വ​ര​ ​റാ​വു,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ​-​ ​അ​നി​ൽ​ ​വി​ലാ​സ് ​ജാ​ദ​വ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY