
തമിഴ് സൂപ്പർ താരം രജനികാന്തിന്റെ ജയിലർ 2 ന്റെ ക്ളാഷിൽ നിന്ന് ധനുഷ് ചിത്രം ഓം പിൻമാറിയെങ്കിലും വിജയ് ദേവരകൊണ്ട ചിത്രം രണബാലി ഒക്ടോബർ 16നു തന്നെ. ജയിലർ 2 ഒക്ടോബർ 15നും. രണ്ടു ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഏറ്റുമുട്ടുന്നതിന്റെ ആവേശത്തിൽ ആണ് ആരാധകർ.
ജയിലർ 2 , രണബാലി ഇവരിൽ ആരാണ് ബോക്സ് ഓഫീസിൽ വാഴുക എന്നാണ് അറിയേണ്ടത്. അതേസമയം ജയിലറിന്റെ ബ്ളോക് ബസ്റ്റർ വിജയം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ജയിലർ 2. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തെ സ്റ്റൈൽ മന്നൻ ആരാധകർ ഉറ്റുനോക്കുന്നു. മിഥുൻ ചക്രവർത്തി, ഹൃത്വിക് റോഷൻ, വിദ്യ ബാലൻ, ജാക്കി ഷ്രോഫ് എന്നീ ബോളിവുഡ് താരങ്ങൾ ആകർഷണീയതയാണ്. മോഹൻലാൽ, ശിവരാജ് കുമാർ, വിജയ് സേതുപതി, എസ്.ജെ. സൂര്യ, രമ്യ കൃഷ്ണൻ, സുരാജ് വെഞ്ഞാറമൂട്, മിർണ മേനോൻ, അന്ന രാജൻ, ഷംന കാസിം, മേഘ്ന രാജ്, വിനീത് തട്ടിൽ, കോട്ടയം നസീർ, രാജേഷ് മാധവൻ തുടങ്ങി നീണ്ട നിരയുണ്ട്.
അനിരുദ്ധ് രവിചന്ദറാണ് സംഗീതം. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്നു.
വിവാഹശേഷം വിജയ ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒരുമിക്കുന്ന രണബാലി പൂർണമായും ചരിത്ര സിനിമയാണ്. രണബാലി എന്ന ടൈറ്റിൽ കഥാപാത്രം ആയാണ് ദേവരകൊണ്ട. ജയമ്മ എന്ന കഥാപാത്രമായി രശ്മികയും. ഇരുവരുടെയും ഓൺ സ്ക്രീൻ പ്രണയം വീണ്ടും എത്തുന്നതാണ് പ്രത്യേകത. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന രണബാലിയിൽ ഹോളിവുഡ് താരം അർണോൾഡ് വോസ്ലു ആണ് പ്രതിനായകൻ. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |