SignIn
Kerala Kaumudi Online
Sunday, 11 October 2026 2.17 AM IST

രഹസ്യങ്ങളുടെ ചുരുൾ അഴിച്ച് രണ്ട് രഹസൃങ്ങൾ ഒമ്പതിന്

sss

ശേഖർ മേനോനും, പാരീസ് ലക്ഷ്മിയും, സ്പാനിഷ് താരം ആൻഡ്രിയ റവേരയും ഒരുമിക്കുന്ന ആന്തോളജി ത്രില്ലർ രണ്ട് രഹസൃങ്ങൾ ആദ്യ ട്രെയിലർ റിലീസ് ചെയ്തു. ഒക്ടോബർ 9ന് പ്രദർശനത്തിന് എത്തും .നവഗതരായ അർജ്ജുൻലാൽ, അജിത് കുമാർ രവീന്ദ്രൻ എന്നിവർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് രണ്ട് ട്രെയിലർ എന്ന പ്രത്യേകതകൂടിയുണ്ട്. വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, ദിവ്യ ഗോപിനാഥ് എന്നിവരാണ് മറ്റ് താരങ്ങൾ.

വാമ എന്റർടെയിൻമെന്റിന്റെ ബാനറിൽ സാക്കിർ അലി ആണ് നിർമ്മാണം. സഹനിർമ്മാണം ബോണി അസ്സനാർ . ജോമോൻ തോമസ്, അബ്ദുൾ റഹിം എന്നിവരാണ് ക്യാമറ . പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെ.പി, നമ്രത പ്രശാന്ത്, സുമേഷ് BWT എന്നിവർ ചേർന്നാണ് ചിത്രസംയോചനം. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് സംഗീതം വിശ്വജിത്ത് . എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സഫ്ന വി. ടി, പ്രോജക്ട് ഡിസൈനർ- വിജയകുമാർ പ്രഭാകരൻ, വിതരണം ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് പി.ആർ.ഒ- പി.ശിവപ്രസാദ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY