SignIn
Kerala Kaumudi Online
Tuesday, 23 June 2026 10.11 AM IST

നിപ: ആരോഗ്യ പ്രവർത്തകയുടെ ഫലവും നെഗറ്റീവ്

1

തിരുവനന്തപുരം: നിപ രോഗബാധിതന്റെ സമ്പർപ്പട്ടികയിൽപ്പെട്ട് രോഗലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ സാമ്പിൾ ശേഖരിച്ച ആരോഗ്യപ്രവർത്തകയുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇതോടെ , പരിശോധനയ്ക്ക് വിധേയമാക്കിയ 15 പേരുടെയും പരിശോന ഫലം നെഗറ്റീവായി. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്.

13 പേർക്ക് കൂടി ഷിഗെല്ല

സംസ്ഥാനത്ത് ഇന്നലെ 13 ഷിഗെല്ല രോഗബാധ കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് 4, മലപ്പുറം, കണ്ണൂർ 3 വീതം, പാലക്കാട് 2, കൊല്ലം 1 .വർഷം ഇതുവരെ 209 ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഈ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.

പ​നി​ ​ബാ​ധി​ച്ച് ​വീ​ട്ട​മ്മ​ ​മ​രി​ച്ചു

​ ​ഷി​ഗെ​ല്ല​യെ​ന്ന് ​സം​ശ​യം

കോ​ഴി​ക്കോ​ട്:​ ​പ​നി​ ​ബാ​ധി​ച്ച് ​മാ​വൂ​ർ​ ​പാ​റ​മ്മ​ൽ​ ​മ​ഠ​ത്തി​ലാം​തൊ​ടി​ ​വീ​ട്ടി​ൽ​ ​സു​നി​ത​ ​(54​)​ ​മ​രി​ച്ചു.​ ​മ​ര​ണ​കാ​ര​ണം​ ​ഷി​ഗെ​ല്ല​യാ​ണെ​ന്ന​ ​സം​ശ​യ​ത്തി​ൽ​ ​സാ​മ്പി​ൾ​ ​പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു.​ ​ക​ടു​ത്ത​പ​നി​യും​ ​വ​യ​റി​ള​ക്ക​വും​ ​പി​ടി​പെ​ട്ട് ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ചി​കി​ത്സ​യി​ലി​രി​ക്കെ​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​യാ​ണ് ​മ​രി​ച്ച​ത്.

സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലി​രി​ക്കെ​ ​രോ​ഗം​ ​മൂ​ർ​ച്ഛി​ച്ച​തി​നാ​ലാ​ണ് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ത്തി​ച്ച​ത്.​ ​ഭ​ർ​ത്താ​വ്:​ ​പ​രേ​ത​നാ​യ​ ​സാ​മി​ക്കു​ട്ടി.​ ​മ​ക്ക​ൾ​:​ ​രാ​ഹു​ൽ​ ​(​രാ​ഹു​ൽ​ ​ജു​വ​ല​റി,​മ​ധു​രി​മ​ ​ഗോ​ൾ​ഡ്,​എം.​എ​സ് ​ഗോ​ൾ​ഡ്),​ ​മേ​ഘ.​ ​മ​രു​മ​ക്ക​ൾ​:​ ​നി​മ്യ,​ ​ബി​നോ​യ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA