തിരുവനന്തപുരം:മനുഷ്യ-വന്യജീവി സംഘർഷങ്ങളിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്കും സ്ഥിരമായ അംഗവൈകല്യങ്ങൾ സംഭവിക്കുന്നവർക്കും പരിക്കേൽക്കുന്നവർക്കുമുളള നഷ്ടപരിഹാരവും ചികിത്സാധനസഹായവും 25ശതമാനം വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി. വന്യജീവി ആക്രമണത്തിൽ കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കിയ ഉത്തരവ് കഴിഞ്ഞദിവസം വനംവകുപ്പ് പുറത്തിറക്കിയിരുന്നു.
ധനസഹായങ്ങൾ:
വന്യജീവി ആക്രമണത്തിലുളള മരണത്തിന് നിലവിലുള്ള 14ലക്ഷം രൂപ, 17.5ലക്ഷം രൂപയായി വർദ്ധിപ്പിച്ചു.
പാമ്പ്, തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണം മൂലമുള്ള മരണത്തിനുണ്ടായിരുന്ന 4ലക്ഷം രൂപ, 5ലക്ഷം രൂപയാക്കി.
40%മുതൽ 60%വരെ അംഗവൈകല്യം സംഭവിച്ചാൽ രണ്ട് ലക്ഷം രൂപയായിരുന്നത് 2.5ലക്ഷം രൂപയാക്കി.
60ശതമാനത്തിലധികം അംഗവൈകല്യം സംഭവിച്ചാൽ 2,50,000 രൂപയായിരുന്നത് 3,12,500രൂപയാക്കി.
ആശുപത്രിവാസം ആവശ്യമുളള പരിക്കുകൾക്ക് ഗുരുതരാവസ്ഥ അനുസരിച്ച് 1,25,000 രൂപ വരെ ലഭിക്കും. ഒരാഴ്ചയ്ക്ക് മുകളിൽ ആശുപത്രിവാസമുളള ഗുരുതരപരിക്കുകൾക്ക് ഒരു ലക്ഷം രൂപ വരെ. അതീവഗുരുതരമായി പരിക്കേൽക്കുന്നവർക്കും ദീർഘകാലംചികിത്സ വേണ്ടിവരുന്നവർക്കും ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ, ചെലവായ യഥാർത്ഥതുക സി.എം.ഡി.ആർ.എഫിൽ നിന്നും അനുവദിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |