SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.48 AM IST

സഹ.ബാങ്ക് അംഗത്തിന് വിവരാവകാശ പ്രകാരം വിവരം നൽകണം

dd

ന്യൂഡൽഹി: സഹകരണ ബാങ്ക് അംഗത്തിന് വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കാൻ അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. സഹകരണ ബാങ്കുകൾ അവരുടെ അംഗങ്ങൾക്ക് വിവരം നിഷേധിക്കാൻ പാടില്ല. എറണാകുളം മുപ്പത്തടം സ‌ർവീസ് സഹകരണ ബാങ്കിന്റെ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിലപാട്. സഹകരണ രജിസ്ട്രാർക്ക് പരിശോധിക്കാൻ അനുവാദമുള്ള രേഖകൾ അംഗത്തിൽ നിന്ന് മറച്ചുവയ്‌ക്കാൻ പാടില്ല. 'വ്യക്തിവിവരമെന്ന്' പറയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജനറൽ ബോർഡ് യോഗത്തിന്റെ മിനുട്സ് തുടങ്ങിയ രേഖകൾ ഒരു അംഗം ആവശ്യപ്പെട്ടപ്പോൾ ബാങ്ക് നിഷേധിച്ചു. തുടർന്ന് സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണറിൽ നിന്ന് അനുകൂല ഉത്തരവ് നേടി. കേരള ഹൈക്കോടതിയും അംഗത്തിന് അനുകൂലമായി നിലപാടെടുത്തതോടെ സഹകരണ ബാങ്ക് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA