
ചെന്നൈ:ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്‌സൽ ബ്രദർഹുഡുമായി സഹകരിച്ച് എസ്.എൻ.ഡി.പി യോഗം ചെന്നൈ യൂണിയന്റെ ആഭിമുഖ്യത്തിൽ ദൈവദശകം ആഗോളപ്രാർത്ഥനാസംഗമവും കുടുംബസംഗമവും സംഘടിപ്പിച്ചു. ചെന്നൈ മലയാളി ക്ലബ്ബിൽ നടന്ന പരിപാടിയിൽ വിവിധ ശ്രീനാരായണ സംഘടനകളിലെയും എസ്.എൻ.ഡി.പി ശാഖകളിലെയും അംഗങ്ങൾ പങ്കെടുത്തു. എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യാതിഥിയായിരുന്നു. ആഘോഷകമ്മിറ്റി ചെയർമാൻ സിന്ധുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ടി.കെ.ഉണ്ണികൃഷ്ണൻ നേതൃത്വം നൽകി. ആവടി ഒ.സി.എഫ് ചീഫ് ജനറൽ മാനേജർ ബി.എസ്. റെഡ്ഡി, സിംസ് ഹോസ്പിറ്റൽ കാർഡിയോതൊറാസിക് സർജൻ ഡോ.വി.വി.ബാഷി, എ.വി.എ.ഗ്രൂപ്പ് ഒഫ് കമ്പനീസ് ഡയറക്ടർ ഡോ.എ.വി.അനൂപ്, പാഞ്ചജന്യം ആദ്ധ്യാത്മികഭാരതി ദേശീയ പ്രസിഡൻറ് ഡോ.വിനീത് ഭട്ട്, എസ്.എൻ.ഡി.പി യോഗം തമിഴ്‌നാട് കോൺഫെഡറേഷൻ ചെയർമാൻ ബി.മണികണ്ഠൻ, തമിഴ്‌നാട് നായർ സൊസൈറ്റി ചെയർമാൻ സി.കെ. വാസുക്കുട്ടൻ, നാരായണഗുരുകുലത്തിലെ സ്വാമി തത്വതീർത്ഥ എന്നിവരും സംബന്ധിച്ചു. യൂണിയൻ വൈസ് ചെയർമാൻ പന്തളം തങ്കപ്പൻ, ചെയർമാൻമാരായ ഹൈടെക് മനോഹരൻ, പി.സി.സുനീഷ, സെലിബ്രേഷൻ കമ്മിറ്റി കൺവീനർ കെ.ശ്രീകാന്ത്, കോ-കൺവീനർ മാരായ ഉണ്ണികൃഷ്ണൻ പുറമേരി, എം.പി.സുധൻ, ലതേഷ് കുമാർ, ട്രഷറർ സി.ഡി.ശിവദാസൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |