
തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം ഏകീകരിക്കുന്ന കാര്യം നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രത്തിൽ വിരമിക്കൽ പ്രായം ഉയർത്തണമെന്ന് പ്രത്യേകമായി ശിപാർശ ചെയ്തിട്ടില്ല. പെൻഷൻ പ്രായത്തിന്റെ കാര്യത്തിലും സംസ്ഥാനത്തിന്റെ സാമൂഹിക- സാമ്പത്തിക സ്ഥിതികൾ വിലയിരുത്തി തീരുമാനമെടുക്കും. സ്റ്റാറ്റ്യൂട്ടറി പെൻഷൻകാരുടെ വിരമിക്കൽ പ്രായം 60 വയസാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് കോടതികളിൽ നിലവിലുള്ള കേസുകളിലും സമാന നിലപാടാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.
നോർക്ക
കൗൺസിൽ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വസിക്കുന്ന പ്രവാസി മലയാളികളുമായും മലയാളി സംഘടനകളുമായും ഫലപ്രദമായ ബന്ധം സ്ഥാപിക്കുന്നതിന് ലോക കേരള സഭയ്ക്ക് പകരം ഗ്ലോബൽ നോർക്ക കോ-ഓർഡിനേഷൻ കൗൺസിൽ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലോക കേരള സഭയുടെ പ്രവർത്തനങ്ങൾ ഉദ്ദ്യേശിച്ച ഫലപ്രാപ്തി കൈവരിക്കാത്തതിനാലാണ് പിരിച്ചു വിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |