
തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിർദ്ദേശം വിവാദമായതിനെ തുടർന്ന് വിഷയത്തിൽ തിരുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുന്നത് സംബന്ധിച്ച് യു,ഡി.എഫിൽ ചർച്ച ചെയ്യുമെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. ഇതിനായി പ്രത്യേക മുന്നണി സമിതിയെ നിയോഗിക്കുെമ്മും അദ്ദേഹം അറിയിച്ചു. നിയമസഭയിൽ ബഡ്‌ജറ്റ് ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
മദ്യവില്പന നടത്തണോ വേണ്ടയോ എന്ന് യു.ഡി.എഫ് സമിതി തീരുമാനിക്കും, മുന്നണി അനുമതി നൽകിയാൽ മാത്രമായിരിക്കും മദ്യവില്പനയുമായി മുന്നോട്ടു പോകുക. മദ്യം വിൽക്കണമെന്ന് തീരുമാനിച്ചാൽ ഇപ്പോൾ പറഞ്ഞ ടാക്സ് ആയിരിക്കും. വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകിയത് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തീരുമാനമെടുക്കുകയും രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നടപ്പാക്കുകയുമായിരുന്നു. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ആദ്യം ചെയ്തത് മുൻ സർക്കാർ ചെയ്തതിന്റെ തുടർ നടപടികളായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സർക്കാരിന്റെ നയപരമായ തീരുമാനങ്ങളുടെ ഫയലുകളുമായി കെ.പി.സി.സി നേതൃത്വത്ിന് മുന്നിലേക്ക് പോകാൻ താനില്ലെന്നും സതീശൻ വ്യക്തമാക്കി.നയത്തിൽ മന്ത്രി കെ.ലിജു യാതൊരുവിധ അതൃപ്തിയും രേഖപ്പെടുത്തിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |