SignIn
Kerala Kaumudi Online
Wednesday, 24 June 2026 8.14 PM IST

പട്ടികജാതി-പട്ടികവര്‍ഗ്ഗ ഫണ്ട് വെട്ടിക്കുറയ്ക്കല്‍ തടയാന്‍ നിയമനിര്‍മ്മാണം പരിശോധിക്കും: മന്ത്രി കെ എ തുളസി

READ ENGLISH VERSION
ka-thulasi

തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ബഡ്ജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നത് തടയാന്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് നിയമസഭയില്‍ മന്ത്രി കെ എ തുളസി വ്യക്തമാക്കി. വി. മുരളീധരന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

എസ്.സി എസ്.ടി വിഭാഗങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുക എന്നത് ഈ സര്‍ക്കാരിന്റെ നയമല്ലെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. മുഖ്യമന്ത്രി ബഡ്ജറ്റ് അവതരിപ്പിച്ചപ്പോള്‍ ഈ വിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി അധിക ഫണ്ട് അനുവദിക്കുകയാണ് ചെയ്തത്.

സര്‍ക്കാരിന്റെ ലക്ഷ്യം എന്താണെന്ന് ബഡ്ജറ്റ് പ്രഖ്യാപനത്തിലൂടെ തന്നെ എല്ലാ അംഗങ്ങള്‍ക്കും ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ തുക വെട്ടിക്കുറയ്ക്കുന്നത് തടയാന്‍ ആവശ്യമായ നിയമനിര്‍മ്മാണം നടത്തുന്നതിനെക്കുറിച്ചുള്ള കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കാവുന്നതാണെന്ന് മന്ത്രി ഉറപ്പു നല്‍കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KA THULASI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA