
കൊച്ചി: മാസപ്പടി കേസിൽ സി.എം.ആർ.എൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ.എസ്. സുരേഷ്‌കുമാറിനെ ഇ.ഡി മണിക്കൂറുകളോളം ചോദ്യം ചെയ്‌തു. കടവന്ത്രയിലെ ഇ.ഡി ഓഫീസിൽ ഇന്നലെ അദ്ദേഹം ഹാജരാവുകയായിരുന്നു. വീണാ വിജയന്റെ എക്‌സാലോജിക് സൊല്യൂഷൻസിനുൾപ്പെടെ സി.എം.ആർ.എൽ കൈമാറിയ പണം എന്തിന് വേണ്ടിയെന്ന് അറിയാനായിരുന്നു ചോദ്യം ചെയ്യൽ. ഫിനാൻസ് ഡിപ്പാർട്ട്മെന്റിലെ സീനിയർ ഓഫീസർ അഞ്ജു റേച്ചൽ കുരുവിളയ്‌ക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |