SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.48 AM IST

ശബരിമല സ്വർണക്കൊള്ള: പ്രോസിക്യൂഷൻ അനുമതി നടപടി വേഗത്തിലാക്കണം

court

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികൾക്കെതിരായ പ്രോസിക്യൂഷൻ അനുമതി നടപടി വേഗത്തിലാക്കാൻ പ്രത്യേക അന്വേഷണ സംഘത്തോട് ഹൈക്കോടതി നിർദ്ദേശിച്ചു. അനുമതി ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിക്കണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.

ക്ഷേത്ര ശ്രീകോവിലിലെ കട്ടിളപ്പാളികളിൽ നിന്ന് സ്വർണം കവർന്ന കേസിൽ അന്വേഷണം നേരത്തേ പൂർത്തിയായതാണെന്ന് എസ്.പി. എസ്. ശശിധരൻ കോടതിയെ അറിയിച്ചു. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി സർക്കാരിൽ നിന്ന് പ്രോസിക്യൂഷൻ അനുമതി തേടേണ്ടതുണ്ട്. വസ്തുതാ റിപ്പോർട്ടും കുറ്റപത്രത്തിന്റെ കരടും തയ്യാറായെങ്കിലും അസിസ്റ്റന്റ് ലീഗൽ അഡ്വൈസറുടെ നിയമോപദേശം ലഭ്യമായിട്ടില്ല. പുതിയ അസിസ്റ്റന്റ് ലീഗൽ അഡ്വൈസർ ഉടൻ ചുമതലയേൽക്കുമെന്ന് ഉറപ്പാക്കുമെന്നും നിയമോപദേശം വേഗത്തിൽ ലഭ്യമാക്കുമെന്നും ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ടി. അസഫലി അറിയിച്ചു. ദ്വാരപാലക ശില്പങ്ങളിലെ സ്വർണം കവർന്ന കേസിന്റെ അന്വേഷണവും പ്രോസിക്യൂഷൻ അനുമതി നടപടികളും നവംബ‌ർ 25നകം പൂർത്തിയാക്കണമെന്ന് കോടതി ഉത്തരവിട്ടു. കേസ് നവംബർ 10ന് വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA